ഡോക്ടർ അഭിലാഷ് നായർക്ക് മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി നൽകിയ യാത്രയയപ്പ്
അഭിലാഷ് നായർക്ക് യാത്രയയപ്പ് നൽകി
മസ്കത്ത്: പ്രവാസ ജീവിതത്തിൽനിന്ന് പടിയിറങ്ങുന്ന മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും സാമൂഹിക പ്രവർത്തകനുമായ ഡോക്ടർ അഭിലാഷ് നായർക്ക് സൂർ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി. സൂർ മേഖല കമ്മിറ്റി അംഗം മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. പ്രവർത്തനസമിതി അംഗവും മേഖല കമ്മിറ്റി അംഗവുമായ സൈനുദ്ദീൻ കൊടുവള്ളി അധ്യക്ഷത വഹിച്ചു.
മേഖല കമ്മിറ്റി അംഗങ്ങളായ സജീവൻ ആമ്പല്ലൂർ, ശ്രീധർ ബാബു അധ്യാപികമാരായ രേഖ മനോജ്, ഷംന അനസ് ഖാൻ, റുബീന റാസിഖ്, അക്ഷര തുളസിദാസ്, മാനസ ഷാനവാസ് എന്നിവർ സംസാരിച്ചു. ഡോക്ടർ അഭിലാഷിന് സൂർ മേഖലയുടെ സ്നേഹോപഹാരവും നൽകി. മലയാളം മിഷൻ ഒമാൻ സൂർ മേഖല കോഓഡിനേറ്റർ അജിത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.