ഇ​ബ്രാ​ഹിം വ​യ​നാ​ടി​ന് സ​ലാ​ല കെ.​എം സി.​സി ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

ഇബ്രാഹിം വയനാടിന് കെ.എം.സി.സി യാത്രയയപ്പ്

സലാല: രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് പോകുന്ന സലാല കെ.എം.സി സി വർക്കിങ് കമ്മിറ്റിയംഗം ഇബ്രാഹിം വയനാടിന് സലാല കെ.എം.സി.സി യാത്രയയപ്പ് നൽകി.

ട്രഷറർ അബ്ദുസ്സലാം ഹാജി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റ് എം.സി. അബു ഹാജി അധ്യക്ഷത വഹിച്ചു. അബ്ബാസ് മുസ്‌ലിയാർ, കാസിം കോക്കൂർ, ഷൗക്കത്ത്, സൈഫുദ്ദീൻ, അലി ഹാജി, എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ഉപഹാരം ജനറൽ സെക്രട്ടറി റഷീദ് കൽപറ്റയും വയനാട് ജില്ല കമ്മിറ്റി ഉപഹാരം ഷൗക്കത്ത് വയനാട്, ഹാരിസ് കണിയാങ്കണ്ടി, റഷീദ് പുതുശ്ശേരി എന്നിവർ നൽകി. റഷീദ് കൽപറ്റ സ്വാഗതവും ഷബീർ കാലടി നന്ദിയും പറഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.