ബഹ്ല ജബ്രിനിൽ ‘ഫൈഹ ഫ്രഷ്’ സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ബഹ്ല മുനിസിപ്പൽ കൗൺസിൽ അംഗം നാസർ ബിൻ ഹുമൈദ് അൽ വർദി നിർവഹിക്കുന്നു
ബഹ്ല ജബ്രിനിലാണ് കെ.വി. ഗ്രൂപ്പിന്റെ 17ാമത് ‘ഫൈഹ
ഫ്രഷ്’ പ്രവർത്തനമാരംഭിച്ചത്
ബഹ്ല: 35 വർഷത്തിലേറെയായി വ്യാപാര രംഗത്ത് സജീവമായ കെ.വി. ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘ഫൈഹ ഫ്രഷ്’ 17ാമത് ഷോറൂം ബഹ്ല വിലായത്തിലെ ജബ്രിനിൽ പ്രവർത്തനമാരംഭിച്ചു. ഡിസംബർ 31ന് വൈകീട്ട് അഞ്ചിന് നടന്ന ചടങ്ങിൽ ബഹ്ല മുനിസിപ്പൽ കൗൺസിൽ അംഗം നാസർ ബിൻ ഹുമൈദ് അൽ വർദി ഉദ്ഘാടനം നിർവഹിച്ചു. ഗ്രൂപ്പിന്റെ ഒമാനി ബിസിനസ് പങ്കാളികളായ സാഹിർ അൽ ഹറാസി, മാജിദ് അൽ ഹാഷ്മി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെ.വി. ഗ്രൂപ് ചെയർമാൻ അബ്ദുൽ ജബ്ബാർ, മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, ഡയറക്ടർ അബ്ദുൽ ലത്തീഫ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ഒമാൻ, ദുബൈ, ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന കെ.വി. ഗ്രൂപ്പിന്റെ സൂപ്പർമാർക്കറ്റ് ശൃംഖല ‘ഫൈഹ ഫ്രഷ്’ എന്ന ബ്രാൻഡിനുകീഴിലാണ് പ്രവർത്തിക്കുന്നത്. മൂന്നരപ്പതിറ്റാണ്ടിലേറെയായി വ്യാപാര മേഖലയിൽ സജീവമായ ഗ്രൂപ്പിന് കീഴിൽ, ഒമാനിലെ പ്രമുഖ പഴം – പച്ചക്കറി വിതരണ സ്ഥാപനങ്ങളിലൊന്നായ സുഹൂൽ അൽ ഫൈഹ ഉൾപ്പെടെ നിരവധി ബിസിനസ് സംരംഭങ്ങൾ പ്രവർത്തിച്ചു വരുന്നു. ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും ദൈനംദിന ആവശ്യസാധനങ്ങളും ന്യായമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഫൈഹ ഫ്രഷ്’ സൂപ്പർമാർക്കറ്റ് ആധുനിക സൗകര്യങ്ങളോടെയും ഉപഭോക്തൃ സൗഹൃദസേവനങ്ങളോടെയുമാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കെ.വി. ഗ്രൂപ് മാനേജ്മെന്റ് അംഗങ്ങൾ, ഒമാനി -വിദേശി ജീവനക്കാർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. പ്രദേശത്തിന്റെ സാമ്പത്തിക വളർച്ചക്കും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ സ്ഥാപനം സഹായകരമാകുമെന്ന് മുഖ്യാതിഥി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.