അപകടകരമായ ഡ്രൈവിങ് ; പ്രവാസികൾ ഒമാൻ പൊലീസ് പിടിയിൽ

മസ്‌കത്ത്: പൊതുജനങ്ങൾക്ക് ഭീഷണിയാകുംവിധത്തിൽ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് ഏഷ്യൻ രാജ്യക്കാരായ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോയിൽ അപകടകരമായ ഡ്രൈവിങ്ങും പൊതുമര്യാദ ലംഘിക്കുന്ന പെരുമാറ്റങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരായ നിയമനടപടികൾ പൂർത്തിയാക്കിവരികയാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Tags:    
News Summary - Expatriates arrested by Oman police for dangerous driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.