ദിബ്ബയിലെ പർവതപ്രദേശത്ത് പാറയിടിഞ്ഞ സ്ഥലത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ
രക്ഷാപ്രവർത്തനം നടത്തുന്നു
മസ്കത്ത്: മുസന്ദത്തിലെ ദിബ്ബയിലെ പർവതപ്രദേശത്ത് പാറയിടിഞ്ഞ് എക്സ്കവേറ്റർ ഡ്രൈവർ മരിച്ചു. വിദൂര പർവതപ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഖനനത്തിനിടെ പാറയിടിഞ്ഞു വീഴുകയായിരുന്നു.
മുസന്ദം ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഭാരമേറിയ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു സ്ഥലത്ത് ജോലികൾ നടത്തിയിരുന്നത്. പാറയിടിച്ചിലിൽ ഉപരണങ്ങളും തകർന്നു. അസേമയം, മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്നതിനെ കുറിച്ചള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.