മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ നോമ്പുതുറ സംഘടിപ്പിച്ചു. എസ്.എം.സി പ്രസിഡൻറ് അജയൻ പൊയ്യാരയാണ് നോമ്പുതുറ ഒരുക്കിയത്. മജ്ലിസുശൂറ അംഗം മുറാദ്, മത്രയിൽനിന്നുള്ള മുനിസിപ്പൽ കൗൺസിൽ അംഗം സാലിം മുഹമ്മദ് അൽ ഗമ്മാരി, ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ വിൽസൺ.വി.ജോർജ്, വൈസ് ചെയർമാൻ സി.എം. നജീബ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ.സി.കെ. അഞ്ചൻ, ബേബി സാം സാമുവൽ, എജുക്കേഷനൽ അഡ്വൈസർ മാത്യു അബ്രഹാം, അസി.എജുക്കേഷനൽ അഡ്വൈസർ ഡോ. അലക്സ്.സി.ജോസഫ്, െഎ.എസ്.സി കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി പി.എം. ജാബിർ, കേരളവിങ് കൺവീനർ രതീശൻ, എസ്.എം.സി കൺവീനർ തോമസ് ജോർജ് തുടങ്ങിയവർ പെങ്കടുത്തു. പ്രിൻസിപ്പൽ ഡോ.ശ്രീദേവി.പി.തഷ്നത്ത് സ്വാഗതം പറഞ്ഞു. അറബിക് അധ്യാപകൻ എ.പി. ഷംസുദ്ദീൻ ഖുർആനിൽനിന്ന് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.