മസ്കത്ത്: ലോക്ഡൗണും വിമാനവിലക്കും മൂലം ഒമാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള ആദ്യ സർവീസ് മെയ് ഒമ്പത് ശനിയാഴ്ച. കൊച്ചിയിലേക്കാണ് ആദ്യ വിമാനം. 250 പേർക്കാണ് ഇതിൽ സഞ്ചരിക്കാൻ സാധിക്കുക. മെയ് 12ന് ചെന്നൈയിലേക്ക് 200 യാത്രക്കാരുമായാണ് രണ്ടാമത്തെ സർവീസ്.
മസ്കത്ത് ഇന്ത്യൻ എംബസി കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും രജിസ്റ്റർ ചെയ്തവരിൽ മലയാളികളാണ് കൂടുതലും എന്നാണ് സൂചന. അടിയന്തിര ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, വിയോധികർ, ജോലി നഷ്ടപ്പെട്ടും വിസ കാലാവധി കഴിഞ്ഞും ഒമാനിൽ കുടുങ്ങിയവർ തുടങ്ങിയവർക്കാകും മുൻഗണന. യാത്ര തിരിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ബന്ധപ്പെടും. ഇവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഒാഫീസുകളിൽ നിന്ന് വിമാന ടിക്കറ്റ് ലഭിക്കും. യാത്ര തിരിക്കുന്നതിന് മുമ്പ് മെഡിക്കൽ പരിശോധന ഉണ്ടായിരിക്കും.
ഒഴിപ്പിക്കലിെൻറ ആദ്യ ആഴ്ചയായ മെയ് ഏഴു മുതൽ 14 വരെ 12 രാജ്യങ്ങളിൽ നിന്ന് 60 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുക. 15000 പേരെ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.