കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് നന്ദിയറിയിച്ച് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. അമീർ അധികാരമേറ്റ സന്ദർഭത്തിൽ ആശംസയറിയിച്ച് സുൽത്താൻ കേബ്ൾ സന്ദേശം അയച്ചിരുന്നു.
ഇതിന് മറുപടിയായിട്ടാണ് കുവൈത്ത് അമീറിന്റെ നന്ദിയറിയിച്ചത്. സുൽത്താന്‍ അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ച അമീർ ഇരു രാജ്യങ്ങളും അവരുടെ സഹോദര ജനങ്ങളും തമ്മിലുള്ള ശക്തമായ ചരിത്രപരവും സാഹോദര്യവുമായ ബന്ധത്തെ പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.