‘എള്ളുണ്ട’ വെബ്സീരീസ് പുറത്തിറക്കുന്ന ചടങ്ങിൽ നിന്ന്

'എള്ളുണ്ട' വെബ് സീരീസ് ഒന്നാം ദളം റിലീസ് ചെയ്തു

സോഹാർ: വ്യൂ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ ഒരുകൂട്ടം പ്രവാസികൾ ഒരുക്കുന്ന 'എള്ളുണ്ട' എന്ന വെബ് സീരീസിന്റെ ഒന്നാം ദളം സോഹാർ കോഴിക്കോടൻ മക്കാനി ഹാളിൽ പുറത്തിറക്കി. വ്യൂ മീഡിയ യുട്യൂബ് പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ 'എള്ളുണ്ട' ആനുകാലിക സംഭവങ്ങൾ പ്രവാസികളുടെ കാഴ്ചപ്പാടിൽ നോക്കിക്കാണുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. റഫീഖ് പറമ്പത്ത് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന വെബ്സീരീസിൽ അഞ്ചു കഥാപാത്രങ്ങളാണുള്ളത്. ബാലഗോപാൽ, സിറാജ് കാക്കൂർ, ശിവൻ അമ്പാട്ട്, മുഹമ്മദ്‌ സഫീർ, ലിജിത്ത് നമ്പ്യാർ എന്നിവർ അഭിനയിക്കുന്നു. മുഹമ്മദ് സഫീറാണ് നിർമാണം. പ്രണവ് ഐ മാജിക്ക് ഛായാഗ്രഹണം നിർവഹിക്കുന്നു. സാദി കാക്കു ആണ് സഹസംവിധാനം. റിലീസിങ് പരിപാടിയിൽ റാഷിദ്‌ മക്കാനി, എം.കെ. രാജൻ, അൻഷാന ഖാൻ, ബാലഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - 'Ellunda' web series first episode released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.