വൈദ്യുതി വിതരണരംഗത്ത് കൂടുതൽ കമ്പനികൾ ഉപഭോക്​താക്കൾക്ക്​ അനുഗ്രഹമായി സ്​മാർട്ട്​ മീറ്ററുകൾ

മസ്കത്ത്: ഒമാനിൽ വൈദ്യുതി മേഖലയിൽ കൂടുതൽ കമ്പനികൾ നിലവിൽ വരുന്നതും വൈദ്യുതി ഉപയോഗം അളക്കാൻ സ്മാർട്ട് മീറ് റർ നടപ്പാക്കുന്നതും ഉപഭോക്താക്കൾക്ക് അനുഗ്രഹമാകും. വൈദ്യുതി വിതരണ മേഖലയിലെ ഉദാരവത്​കരണം കമ്പനികൾക്കിടയിൽ മത്സരത്തിന് വഴിയൊരുക്കുകയും ഇത് വൈദ്യുതി നിരക്കുകൾ കുറയാൻ കാരണമാക്കുകയും ചെയ്യുമെന്ന് വിദഗ്​ധർ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം നടന്ന ചെക് ^ഒമാൻ ഉൗർജ ശിൽപശാലയിൽ സ്​മാർട്ട്​ മീറ്ററുകൾ അവതരിപ്പിച്ചു.
കൂടുതൽ വൈദ്യുതി വിതരണക്കാർ രംഗത്തെത്തുന്നതോടെ ഉപഭോക്താവിന് ഇലക്ട്രിസിറ്റി വിതരണക്കാരെ മാറ്റാൻ സൗകര്യമുണ്ടാവും. ഇത് കമ്പനികൾ തമ്മിലെ മത്സരത്തിന്​ വഴിയൊരുക്കും.
യൂറോപ്യൻ രാജ്യങ്ങളിൽ വൈദ്യുതി വിതരണ കമ്പനിയുടെ സേവനങ്ങൾ തൃപ്തികരമല്ലെങ്കിൽ നിലവിലെ വിതരണക്കാരെ ഒഴിവാക്കി മറ്റു കമ്പനികളുടെ സേവനങ്ങൾ തേടാൻ കഴിയുമെന്ന്​ ശിൽപശാലയിൽ പ​െങ്കടുത്തവർ അഭിപ്രായപ്പെട്ടു. ഇതിന്​ നിലവിലുള്ള കമ്പനിക്കാരുമായി സംസാരിച്ച്​ വൈദ്യുതി ബില്ലുകൾ അടച്ചാൽ മാത്രം മതി.
സ്മാർട്ട് മീറ്ററുകൾ നടപ്പാക്കുന്നത് വിതരണക്കാർക്കും സൗകര്യമാകും. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതോടെ വൈദ്യുതി ഉപയോഗത്തി​​െൻറ കണക്കെടുക്കാൻ ജീവനക്കരെ നിേയാഗിക്കേണ്ട ആവശ്യമുണ്ടാവില്ല.
വൈദ്യുതി ഉപയോഗത്തി​​െൻറ കൃത്യമായ കണക്കുകൾ സ്മാർട്ട് മീറ്ററുകൾക്ക് നൽകും.
ഇതിലൂടെ വൈദ്യുതി ബില്ലിങ്ങി​ലെ തെറ്റുകൾ കുറക്കാനും ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വൈദ്യുതി ബില്ലുകൾ അറിയാനും കഴിയും. ചില രാജ്യങ്ങളിൽ സ്മാർട്ട് മീറ്ററുകൾ കൂടുതൽ സൗകര്യങ്ങൾ നൽകുന്നുണ്ട്.
സ്മാർട്ട് മീറ്ററുകൾക്ക് കമ്പനികളുടെ വരുമാനം വർധിപ്പിക്കാനും കഴിയും. ഇത് വിതരണത്തി​​െൻറ അളവുകൾ വിശകലനം ചെയ്യാനും ആവശ്യമായ ഘട്ടത്തിൽ ഉൽപാദനം കുറക്കാനും അത് വഴി നഷ്​ടം നികത്താനും കഴിയും. വൈദ്യുതി വിതരണത്തി​​െൻറ കണക്കുകൾ കൃത്യമായി ലഭിക്കുക വഴി ആവശ്യമില്ലാത്ത മേഖലയിൽ വൈദ്യുതിയുടെ അളവ് കുറക്കാനും സഹായിക്കും.

Tags:    
News Summary - electricity suply, Oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.