മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ഇലക്ട്രിക് പാസഞ്ചർ ട്രാൻസ്പോർട്ട് സർവിസുമായി ഒമാൻ എയർപോർട്ട്സ്. ടെർമിനലിനും പാർക്കിങ് ഏരിയകൾക്കുമിടയിൽ യാത്ര സുഗമമാക്കുന്നതിനാണ് പുതിയ ഇലക്ട്രിക് ഷട്ടിൽ സർവിസ് അവതരിപ്പിച്ചിരിക്കുന്നത്.
പാസഞ്ചർ ടെർമിനൽ, എയർപോർട്ട് ഓഫിസുകൾ, എല്ലാ പ്രധാന പാർക്കിങ് ഏരിയകൾ (P3, P4, P5, P6) എന്നിവക്കിടയിൽ സേവനം ലഭ്യമായിരിക്കും. എല്ലാ ഉപയോക്താക്കൾക്കും സുഗമമായ അനുഭവം ഉറപ്പാക്കി, സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിമാനത്താവള പരിതസ്ഥിതിയിൽ സുഖസൗകര്യങ്ങളും വർധിപ്പിക്കുന്നതിനുമുള്ള ഒമാൻ വിമാനത്താവളങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.