പ്രവാസി മടക്കം: അടുത്ത ഘട്ടത്തിൽ ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ എട്ട്​ സർവിസുകൾ 

മസ്​കത്ത്​: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഒമാനിൽനിന്ന്​ കേരളത്തിലേക്ക്​ എട്ട്​ വിമാനങ്ങൾ മാത്രം. മസ്​കത്തിൽ നിന്ന്​ കോഴിക്കോട്​, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്​ രണ്ട്​ സർവിസുകൾ വീതവും കണ്ണൂരിലേക്ക്​ ഒന്നുമാണ്​ ഉള്ളത്​. സലാലയിൽനിന്ന് കൊച്ചിയിലേക്കാണ്​ വിമാനം. 

ജൂൺ 10നാണ്​ സർവിസ്​ തുടങ്ങുന്നത്​. സലാല-​ കൊച്ചി, മസ്​കത്ത്​-കോഴിക്കോട്​ സർവിസുകളാണ്​ അന്നുള്ളത്​. 12ന്​ മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരത്തിനാണ്​ അടുത്ത സർവിസ്​. 14ന്​ മസ്​കത്തിൽ നിന്ന്​ കണ്ണൂരിനും 17ന്​ കൊച്ചിയിലേക്കും 18ന്​ തിരുവനന്തപുരത്തേക്കും 19ന്​ കൊച്ചിയിലേക്കും കോഴിക്കോടിനും സർവിസുകൾ ഉണ്ടാകും. 

കഴിഞ്ഞ ഘട്ടങ്ങളിലായി ഒമാനിൽ നിന്ന്​ ഇന്ത്യയിലേക്ക്​ 28 സർവിസുകളാണ്​ ഉണ്ടായിരുന്നത്​. ഇതിൽ 18 വിമാനങ്ങളും കേരളത്തിലേക്കായിരുന്നു. നിലവിലുള്ള ഘട്ടത്തിലെ അവസാന സർവിസ്​ ഇന്നാണ്​. മസ്​കത്തിൽ നിന്ന്​ തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ്​ സർവിസുകൾ.

Tags:    
News Summary - eight service to kerala from oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.