വടകര താഴെ അങ്ങാടിക്കരുടെ കൂട്ടായ്മ അങ്ങാടിയൻസ് സലാലയിൽ സംഘടിപ്പിച്ച ഈദ് സംഗമം
Posted On
date_range Updated On
date_range അങ്ങാടിയൻസ് ഈദ് സംഗമം
സലാല: വടകര താഴെ അങ്ങാടിക്കരുടെ കൂട്ടായ്മ അങ്ങാടിയൻസ് സലാലയിൽ സംഘടിപ്പിച്ച ഈദ് സംഗമം ചെയർമാൻ ഹാരിസ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.പി. അസ്ലം ഈദ് സന്ദേശം നൽകി.
കുട്ടികൾക്കും കുടുംബിനികൾക്കുമുള്ള വിവിധ മൽസരം നടന്നു. സാഹർ അനസ്, മുഹമ്മദ് സുനീർ, അമീൻ അൻസാർ, റിഫ മറിയം, ഫാത്തിമ തഫൂൽ, വസീം, സബ്ന അനസ്, സൗദ മുനവ്വിർ, നാദിയ അസ്മീർ എന്നിവർ വിജയികളായി.
ലോഗോ നിർമാണത്തിനുള്ള സമ്മാനം ഹംന ഫാത്തിമക്ക് കൈമാറി.
കെ.എം. നാസർ, റജ അൻസാർ, മുബീനാ അസ്മീർ, നൈലാ സലീം, വസീം, റിഫാ മറിയം എന്നിവർ ഗാനങ്ങൾ ആലപിച്ചു. അസ്മീർ റീസ് നന്ദി പറഞ്ഞു. ഗ്രൂപ് അഡ്മിൻ മുനവ്വിർ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.