അബൂദബിയിൽ പ്രവേശിക്കാൻ ഇ.ഡി.ഇ സ്കാൻ പരിശോധന
അബൂദബി: ഞായറാഴ്ച മുതല്‍ മറ്റു എമിറേറ്റുകളിൽ നിന്ന് അബൂദബിയില്‍ പ്രവേശിക്കുന്നവരെ ഇ.ഡി.ഇ സ്‌കാനിങ്ങിന് വിധേയരാക്കും. അബൂദബി അടിയന്തിര ദുരന്ത നിവാരണ കമ്മിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാതെ തന്നെ അതിവേഗത്തില്‍ കോവിഡ് കേസുകള്‍ കണ്ടെത്താന്‍ സാധിക്കുന്ന സംവിധാനമാണ് ഇ.ഡി.ഇ സ്‌കാനറുകൾ.
സ്‌കാനിങ്ങില്‍ കോവിഡ് കേസ് സംശയിക്കുന്നവരെ പരിശോധന കേന്ദ്രങ്ങളിലേക്ക് അയയ്ക്കുകയും ഇവിടെ സൗജന്യ ആൻറിജന്‍ ടെസ്റ്റിന് വിധേയരാക്കുകയും ചെയ്യും. 20 മിനിറ്റിനുള്ളില്‍ ഇതിെൻറ ഫലം ലഭിക്കും. തുടർന്ന് കോവിഡ് സ്ഥിരീകരിച്ചാൽ ചികിൽസക്ക് ആവശ്യമായ നിർദേശം നൽകും.
മാളുകള്‍, അമ്യൂസ്‌മെൻറ് പാര്‍ക്ക്, തീയേറ്റര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ഇ.ഡി.ഇ സ്‌കാനറുകള്‍ ഉപയോഗിക്കുന്നുണ്ട്. അബൂദബി ദുരന്ത നിവാരണ കമ്മിറ്റിയാണ് അബൂദബിയിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമം പുതുതായി അപ്‌ഡേറ്റ് ചെയ്യുകയും എന്‍ട്രി പോയിന്റുകളില്‍ ഇ.ഡി.ഇ സ്‌കാനറുകള്‍ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കുകയും ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.