തീപിടിത്ത സാധ്യത; ബെൻക്യു ജിവി31 പ്രൊജക്ടറുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

മസ്കത്ത്: പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡായ ബെൻക്യുവിന്റെ 'ജിവി31' മോഡൽ പോർട്ടബിൾ പ്രൊജക്ടറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

പ്രൊജക്ടറിലെ ബാറ്ററി തകരാർ കാരണം തീപിടുത്തത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ പ്രൊജക്ടർ മോഡലുകൾ ഉപയോഗിക്കുമ്പോൾ ഇവയിലെ ബാറ്ററി അമിതമായി ചൂടാകാൻ സാധ്യതയുണ്ടെന്നും തീപിടുത്തത്തിന് കാരണമായേക്കാമെന്നും അതോറിറ്റി കണ്ടെത്തി. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ മുൻകൂട്ടി തടയുന്നതിനും വേണ്ടിയാണ് ഈ മുൻകരുതൽ നടപടിയെന്നും സി.പി.എ വ്യക്തമാക്കി.

Tags:    
News Summary - തീപിടിത്ത സാധ്യത; ബെൻക്യു ജിവി31 പ്രൊജക്ടറുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.