ഇബ്ര പ്രീമിയര്‍ ലീഗിൽ ജേതാക്കളായ ഇബ്ര ബ്ലാസ്റ്റേഴ്സ്
ഇബ്ര പ്രീമിയര്‍ ലീഗ്: ഇബ്ര ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാർ
ഇബ്ര: ഇബ്ര പ്രീമിയര്‍ ലീഗ് രണ്ടാം സീസണില്‍ ഹോസ്പിറ്റൽ ടീം ആയ ഇബ്ര ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാരായി. ഹോസ്പിറ്റല്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെൻറിൽ പത്ത് ടീമുകളാണ് പെങ്കടുത്തത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇബ്ര ബ്ലാസ്റ്റേഴ്സ് 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റൈസിങ് സ്റ്റാർ ഇബ്ര 13.5 ഓവറില്‍ 87 റൺസെടുക്കുേമ്പാഴേക്കും മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി.
ഫൈനലില്‍ ഇബ്ര ബ്ലാസ്േറ്റഴ്സ് താരം ശക്തിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ശക്തി 34 ബാളിൽ 64 റൺസും രണ്ട് ഓവറിൽ എട്ട് റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി. നാല് ഇന്നിങ്സിലായി 250 റൺസ് നേടിയ ഇബ്ര ബ്ലാസ്റ്റേഴ്സ് താരം റാം ആണ് ടൂര്‍ണമെൻറിലെ താരം. വിജയികള്‍ക്ക് 100 റിയാലും ട്രോഫിയും റണ്ണേഴ്സിന് 60 റിയാലും ട്രോഫിയും സമ്മാനിച്ചു. ഇബ്ര പ്രീമിയർ ലീഗ് സീസൺ ഒന്നിലും ഹോസ്പിറ്റൽ ടീം ആയിരുന്നു ജേതാക്കൾ. മുഹമ്മദ് അലി, വിഷ്ണു, ഹാഷിർ എന്നിവർ സമ്മാന വിതരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.