മസ്കത്ത്: കമ്പനികളും സ്ഥാപനങ്ങളും ഇ-വിസ രജിസ്േട്രഷൻ നടത്തണമെന്ന് റോയൽ ഒമാൻ െപാ ലീസ് ആവശ്യപ്പെട്ടു. ഇതുവരെ രജിസ്േട്രഷൻ നടത്താത്ത കമ്പനികൾ അടുത്തുള്ള പാസ്പോർട് ട് ആൻഡ് റസിഡൻറ്സ് ഡയറക്ടറേറ്റ് ജനറലിനാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. രാജ്യത്ത് ത ൊഴിൽ വിസ ഇലക്ട്രോണിക് രീതിയിലേക്ക് പൂർണമായി മാറ്റുന്നതിെൻറ ഭാഗമായാണ് റോ യൽ ഒമാൻ പൊലീസിെൻറ നിർദേശം.
ഇ-വിസ സംവിധാനപ്രകാരം തൊഴിൽ വിസക്കുള്ള അപേക്ഷകൾ ന ൽകാൻ കമ്പനിയുടെ പബ്ലിക് റിലേഷൻ ഒാഫിസറോ മറ്റ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ട ഒാഫി സുകളിലേക്ക് പോകേണ്ടിവരില്ല. ഇ-വിസയിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് വിസ അപേക്ഷയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇലക്ട്രോണിക് രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കും. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സമയവും ജോലിഭാരവും കുറക്കുകയെന്ന സർക്കാറിെൻറ നയമാണ് ഇ- വിസ സമ്പ്രദായത്തിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
ഇ-വിസ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്ക് ഒാൺലൈൻ വഴി തൊഴിൽ വിസക്ക് അപേക്ഷ നൽകാൻ കഴിയും. അതേസമയം, പഴയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തവർ പാസ്പോർട്ട് ആൻഡ് റസിഡൻറ്സ് ഡയറക്ടറേറ്റ് ജനറൽ ഒാഫിസിൽ പോയി പഴയ സംവിധാനത്തിന് കീഴിലുള്ള കമേഴ്സ്യൽ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യണം. ഒമാനിൽ പുതുതായി രൂപവത്കരിക്കുന്ന കമ്പനികൾ https://evisa.rop.gov.om എന്ന വെബ്സൈറ്റ് സന്ദർശിച്ച് രജിസ്ട്രേഷന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇലക്ട്രോണിക് ഒതൻറിഫിക്കേഷനും ഇൗ രജിസ്ട്രേഷൻ നടപടിയിൽ ഉൾപ്പെടും. െഎ.ഡി കാർഡ് ഉപയോഗിച്ചോ അല്ലെങ്കിൽ പി.കെ.െഎ സംവിധാനമുള്ള സിംകാർഡ് ഉള്ള മൊബൈൽ ഫോൺ ഉപയോഗിച്ചോ വെബ്സൈറ്റിൽ ലോഗിൻ ചെയ്യാവുന്നതാണ്.
ഇലക്ട്രോണിക് അപേക്ഷാ ഫോറം വെബ്സൈറ്റിൽ ലഭ്യമാണെന്ന് ആർ.ഒ.പി അറിയിച്ചു. ഇതിൽ സ്പോൺസർ സ്റ്റാമ്പ് ചെയ്തിരിക്കണം. അറബിയിലും ഇംഗ്ലീഷിലും വിവരങ്ങൾ ടൈപ് ചെയ്യാവുന്നതാണ്. 4x6 സെ. മീറ്റർ സൈസിൽ രണ്ട് ഫോേട്ടാ, ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള വിദേശിയുടെ പാസ്പോർട്ട് കോപ്പി, മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ ലേബർ പെർമിറ്റ് അപേക്ഷ േഫാറത്തിെൻറ കോപ്പി എന്നിവയും സമർപ്പിക്കണം.
സ്പോൺസർ അല്ലാതെ മറ്റാരെങ്കിലും വിസക്ക് അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ പ്രതിനിധി ഒമാനി ആയിരിക്കുകയും സ്പോൺസറുടെ അപേക്ഷ പ്രകാരം പാസ്പോർട്ട് ആൻഡ് റസിഡൻറ് ഡയറക്ടറേറ്റ് നൽകുന്ന അനുമതിപത്രവും സമർപ്പിക്കണം.
ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ശ്രീലങ്ക, ഇൗജിപ്ത്, സിറിയ, സുഡാൻ, ഇത്യോപ്യ എന്നീ രാജ്യങ്ങളിൽനിന്ന് പുതുതായി വരുന്നവർക്കുള്ള വിസ അപേക്ഷകൾ അതത് രാജ്യങ്ങളിൽനിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഒമാൻ ആരാഗ്യമന്ത്രാലയത്തിെൻറ സാക്ഷ്യെപ്പടുത്തലോടെ വേണം സമർപ്പിക്കാൻ.
ഒമാനിൽതന്നെയുള്ള സ്പോൺസർ ജീവനക്കാരനെ മറ്റൊരു സ്പോൺസർക്ക് കൈമാറുകയാണെങ്കിൽ ലേബർ ഡയറക്ടറേറ്റ് ജനറൽ അംഗീകരിച്ച റിലീസ് െലറ്റർ സമർപ്പിക്കണം. വിസ കാലാവധി പിഴ അടക്കമുള്ള എല്ലാ നിയമലംഘനങ്ങളും പരിഹരിച്ച ശേഷമാണ് ഇത്തരക്കാർ പുതിയ വിസക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. ഫിലിപ്പീൻസിൽനിന്നുള്ള വീട്ടുജോലിക്കാരിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസ അപേക്ഷകൾ ഒമാൻ വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഫിലിപ്പീൻസ് എംബസിയിൽനിന്നുള്ള സാക്ഷ്യപത്രം സഹിതമാണ് അപേക്ഷിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.