ഇ. അഹമ്മദ് സ്​മാരക മാതൃക ​െഎക്യരാഷ്​ട്ര സഭ സമ്മേളനത്തിൽ പ​െങ്കടുത്ത വിശിഷ്​ടവ്യക്​തികൾ

ഇ. അഹമ്മദ് സ്​മാരക മാതൃക ​െഎക്യരാഷ്​ട്ര സഭ സമ്മേളനം സംഘടിപ്പിച്ചു

മസ്​കത്ത്​: അൽ ഗൂബ്ര ഇന്ത്യൻ സ്​കൂളി​െൻറ നേതൃത്വത്തിൽ മുന്‍ കേന്ദ്രമന്ത്രിയും പാര്‍ലമെ​േൻററിയനുമായ ഇ. അഹമ്മദി​െൻറ സ്​മരണാർഥം മാതൃക ​െഎക്യരാഷ്​ട്ര സഭ സമ്മേളനം സംഘടിപ്പിച്ചു. ഒാൺലൈനായി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ 47 സ്കൂളുകളില്‍നിന്നുള്ള 432 വിദ്യാർഥികൾ പ​െങ്കടുത്തു.

ജര്‍മനി, സൗത്ത് ആഫ്രിക്ക, അമേരിക്ക, മൊറോക്കോ, ജോര്‍ഡന്‍, ഒമാന്‍, ദുബൈ എന്നിവിടങ്ങളിൽനിന്നുള്ള അറിയപ്പെടുന്ന സ്കൂളുകള്‍ മാതൃക സമ്മേളനത്തില്‍ മാറ്റുരച്ചു. ഐക്യരാഷ്​ട്ര സഭയുടെ എഴുപത്തിയഞ്ചാം വാര്‍ഷികം പൂര്‍ത്തിയായ വേളയില്‍ സമ്മേളനം കൂടുതല്‍ ശ്രദ്ധേയമായി.

കേരളത്തിലെ പ്രമുഖ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്നും സ്വകാര്യ വിദ്യാലയങ്ങളില്‍നിന്നുമായി 40ലധികം വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിച്ചു. ജെ.ഡി.ടി ഇഖ്​റ ഇംഗ്ലീഷ് സ്കൂള്‍ കോഴിക്കോട്, ജെ.ഡി.ടി ഇസ്​ലാം ഹൈസ്കൂള്‍, ന്യൂഹോപ് സ്കൂള്‍, ഡി.ഐ.എസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ കണ്ണൂര്‍, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍, സി.എസ്.എം സെൻട്രൽ സ്കൂള്‍ ഇടച്ചേരി തുടങ്ങിയ സ്കൂളുകള്‍ പങ്കുചേർന്നു. കൊൽക്കത്ത, ഡെറാഡൂണ്‍, ബിഹാര്‍, നൈനിത്താള്‍, ഹൈദരാബാദ്, വാരാണസി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളും യു.എന്‍ മാതൃകാസമ്മേളനത്തില്‍ പങ്കെടുത്തു.

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനവികതയെന്ന ഏകമാർഗമാണ് മനുഷ്യത്വം സൃഷ്​ടിക്കുന്നതെന്നും അതിനെ അടുത്തറിഞ്ഞാൽ രാജ്യവികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഫോറിന്‍ സര്‍വിസിലെ നയതന്ത്രവിദഗ്​ധ ദീപ ഗോപാലന്‍ വാധ്വ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഇ.എ.എം.യു.എന്‍.സി ഡയറക്ടറും ഇ. അഹമ്മദി​െൻറ പുത്രനുമായ റയീസ്​ അഹമ്മദ്​ അധ്യക്ഷത വഹിച്ചു.

തുടർന്നു നടന്ന ചടങ്ങിൽ മുൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥിയും ഡോ. പി. മുഹമ്മദലി വിശിഷ്​ടാതിഥിയുമായിരുന്നു. ആഗോള വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ലോകനിലവാരത്തില്‍ നിരവധി ലോകരാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള വെര്‍ച്വല്‍ സമ്മേളനം കേരളത്തിലെ വിദ്യാര്‍ഥിസമൂഹത്തിന് വ്യത്യസ്തവും അപൂര്‍വവുമായ അനുഭവമായി.കുട്ടികള്‍ക്ക് അന്തര്‍ദേശീയ വിഷയങ്ങള്‍ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കാന്‍ അനുഗുണമായ സാഹചര്യമാണ് ഇതുവഴിയുണ്ടായത്. ആഗോള വെല്ലുവിളികളെ മറികടക്കേണ്ടതി​െൻറ ആവശ്യകതയായിരുന്നു സമ്മേളനത്തിലെ പ്രധാന വിഷയം.

വിവിധ വിദ്യാലയങ്ങളില്‍നിന്ന്​ പങ്കാളികളായെത്തിയ പ്രതിനിധികള്‍ സൈനിക കരാറുകള്‍, ഭക്ഷ്യസുരക്ഷ, തൊഴില്‍ മേലയിലെ നിര്‍ബന്ധിത നിര്‍മാര്‍ജനം, അവയവക്കടത്ത് തുടങ്ങിയ വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തങ്ങളുടെ ശക്തമായ വാദപ്രതിവാദങ്ങള്‍ ഉന്നയിച്ചു.ഇരുപത്തിയേഴില്‍പരം സ്ഥാപനങ്ങളുള്ള കോഴിക്കോട് ജെ.ഡി.ടി ഇസ്​ലാമാണ് കേരളത്തില്‍ എം.യു.എന്‍ പരിപാടികളുടെ ഏകീകരണം നിര്‍വഹിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.