മ​യ​ക്കു​മ​രു​ന്നു​മാ​യി  ര​ണ്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ച കേ​സി​ൽ ര​ണ്ടു​ വി​ദേ​ശി​ക​ൾ പി​ടി​യി​ൽ. ബോ​ഷ​റി​ൽ​നി​ന്നാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സ്​ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​ർ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്. 68 മ​യ​ക്കു​മ​രു​ന്ന്​ ക്യാ​പ്​​സൂ​ളു​ക​ളും ഹെ​റോ​യി​നും ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നു​മാ​യാ​ണ്​ ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം വെ​ച്ചി​രു​ന്ന​തെ​ന്ന്​ ​പൊ​ലീ​സ്​ അ​റി​യി​ച്ചു. വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​നും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കു​മാ​യി പി​ടി​യി​ലാ​യ​വ​രെ ജു​ഡീ​ഷ്യ​ൽ അ​തോ​റി​റ്റി​ക്ക്​ കൈ​മാ​റി. മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി അ​ഭ്യ​ർ​ഥി​ച്ചു. മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​കാ​രെ കു​റി​ച്ച്​ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 9999 എ​ന്ന ന​മ്പ​റി​ലോ ടോ​ൾ​ഫ്രീ ന​മ്പ​റാ​യ 1444ലോ ​അ​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലോ വി​വ​രം അ​റി​യി​ക്ക​ണം.

Tags:    
News Summary - drugs-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.