സെനഗലിൽ ഡിഫ്തീരിയ വ്യാപനം; ജനങ്ങൾ ജാഗ്രത പാലിക്കണം

മസ്‌കത്ത്: ആഫ്രിക്കയിലെ സെനഗലിൽ ഡിഫ്തീരിയ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ 14 മേഖലകളിൽ 11 ഇടങ്ങളിലായി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 76 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഒമ്പത് പേർ മരിക്കുകയും ചെയ്തു.കിഴക്കൻ മേഖലയായ കെദുഗുവിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ഡാക്കർ, തിയേസ് എന്നിവിടങ്ങളിലും നിരവധി കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 249 സംശയാസ്പദ കേസുകളാണ് കണ്ടെത്തിയത്.പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ അധികൃതർ നിർദേശിച്ചു. ഡിഫ്തീരിയക്കെതിരായ വാക്സിൻ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.വാക്സിൻ സ്വീകരിക്കാത്ത കുട്ടികളിലാണ് രോഗം പ്രധാനമായും പടരാൻ സാധ്യതയുള്ളത്. അതിനാൽ കുട്ടികളുടെ വാക്സിനേഷൻ ഉറപ്പാക്കണമെന്നും ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.ജൂലൈ 30ന് കെദുഗുവിലാണ് സെനഗലിൽ ആദ്യ ഡിഫ്തീരിയ കേസ് റിപ്പോർട്ട് ചെയ്തത്. മാലിയോട് ചേർന്നുള്ള പ്രദേശമായതിനാൽ അതിർത്തി കടന്നുള്ള രോഗവ്യാപനത്തിനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Diphtheria outbreak in Senegal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.