മസ്കത്ത്: എം.എച്ച്.ഡി ഗ്രൂപ്പിെൻറ സ്ഥാപക ശിൽപിയും ഗ്രൂപ്പിെൻറ ഉപദേഷ്ടാവുമായ മുഹ്സിൻ ഹൈദർ ദർവീഷ് നിര്യാതനായി. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. അര നൂറ്റാണ്ട് മുമ്പ് ആരംഭിച്ച ഗ്രൂപ്പിനെ ഇന്ന് ഒമാനിലെ മുൻനിര ബിസിനസ് സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയതിന് പിന്നിലെ ചാലക ശക്തിയാണ് ഇദ്ദേഹം. വെല്ലുവിളികളെ മറികടന്നുള്ള പ്രവർത്തന മികവ് കാഴ്ചവെക്കാൻ ഇദ്ദേഹത്തിെൻറ ദീർഘദർശിത്വമാർന്ന നടപടികളും തീരുമാനങ്ങളും എം.എച്ച്.ഡി ഗ്രൂപ്പിന് ഏറെ സഹായകരമായി. രാജ്യത്തിെൻറ വികസനത്തിനൊത്ത് വളർച്ചയുടെ പടവുകൾ കയറിയ എം.എച്ച്.ഡി ഗ്രൂപ് ഇന്ന് ട്രേഡിങ്, കോൺട്രാക്ടിങ്, നിർമാണം തുടങ്ങി വിവിധ മേഖലകളിലായി പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. കുടുംബ ബിസിനസായി ആരംഭിച്ച സ്ഥാപനം 1987ൽ കോർപറേറ്റ് തലത്തിലേക്ക് മാറ്റിയിരുന്നു. നിലവിൽ ആയിരത്തോളം ജീവനക്കാരാണ് ഗ്രൂപ്പിന് കീഴിൽ ജോലിയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.