റൂവി റെക്സ് റോഡിലെ ഡീല്‍സ് 24X7 റീട്ടെയില്‍ സ്റ്റോര്‍
മസ്കത്ത്: ഒമാനിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ഷോപ്പിങ് അനുഭവം സമ്മാനിച്ച് ഡീല്‍സ് 24X7 റീട്ടെയില്‍ സ്റ്റോര്‍. റൂവി റെക്സ് റോഡിലെ ബാങ്ക് മസ്കത്തിന് പിന്‍വശത്താണ് വിശാലമായ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചത്.
മാനേജിങ് പാര്‍ട്ണര്‍മാരായ നൗഷാദ് സുലൈമാന്‍, അഫ്സല്, ജംഷി എന്നിവരുടെ പുതിയ ബിസിനസ് ആശയമാണ് താങ്ങാവുന്ന വിലയില്‍ ഗുണനിലവാരത്തിലും വൈവിധ്യത്തിലും വിട്ടുവീഴ്ചയില്ലാത്ത മികച്ച ഉൽപന്നങ്ങള് വിപണിയില്‍ എത്തിക്കുന്നത്.വരും നാളുകളിലും എക്സ്ക്ലൂസീവ് ഡീലുകളും ഓഫറുകളും ഏര്‍പ്പെടുത്തി ആവശ്യവസ്തുക്കള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കും.
വിലക്കുറവ്, അസാധാരണമായ ഉപഭോക്തൃ സേവനം, ഗുണമേന്മയുള്ള സാധനങ്ങളുടെ ലഭ്യത, ആധുനിക രീതിയില്‍ മികച്ച ഷോപ്പിങ് അനുഭവം ഉറപ്പുവരുത്തുന്ന സ്റ്റോര്‍ ഡിസൈന്‍ തുടങ്ങിയവ 24X7 റീട്ടെയില്‍ സ്റ്റോറിന്റെ പ്രത്യേകതയാണ്.
വെയര്‍ഹൗസ് വില്പനയും പ്രമോഷനുകളും ഇവന്റുകളും തുടര്‍ നാളുകളില്‍ ഏര്‍പ്പെടുത്തും.ഒമാന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് വരും നാളുകളില്‍ ബ്രാഞ്ചുകള്‍ വ്യാപിപ്പoക്കും.
സലാല, സുഹാര്‍, നിസ്വ, സൂര്, ബുറൈമി, ദുകം, ഇബ്രി എന്നിവിടങ്ങളില്‍ കൂടുതല്‍ 24X7 റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കുമെന്നും മാനേജിങ് പാര്‍ട്ണര്‍മാരായ നൗഷാദ് സുലൈമാന്‍, അഫ്സല്, ജംഷി എന്നിവര്‍ അറിയിച്ചു.
ഇതിന് പിന്നാലെ ഇതര ജി.സി.സി. രാഷ്ട്രങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.