മ​സ്ക​ത്ത്, സ​ലാ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ തി​ര​ക്കേ​റി

മ​സ്ക​ത്ത്: 2025 ന​വം​ബ​ർ അ​വ​സാ​നം വ​രെ ഒ​മാ​നി​ലെ വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​​മേ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മ​സ്ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്ത​വ​രു​ടെ എ​ണ്ണം 1.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 2025 ന​വം​ബ​ർ അ​വ​സാ​നം 1,19,39,458 ആ​യി. 2024-ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 1,17,31,430 ആ​യി​രു​ന്നു. എ​ന്നാ​ൽ വി​മാ​ന​ങ്ങ​ളു​ടെ മൊ​ത്തം എ​ണ്ണം 4.1 ശ​ത​മാ​നം കു​റ​ഞ്ഞ് 84,296 ആ​യി. മു​ൻ​വ​ർ​ഷം ഇ​ത് 87,911 ആ​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ 5.2 ശ​ത​മാ​നം കു​റ​ഞ്ഞ് 75,460 വി​മാ​ന​ങ്ങ​ളാ​യി. വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 0.7 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,07,18,898 ആ​യി. ആ​ഭ്യ​ന്ത​ര വ്യോ​മ​ഗ​താ​ഗ​ത​ത്തി​ൽ ശ​ക്ത​മാ​യ വ​ള​ർ​ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ 6.7 ശ​ത​മാ​നം ഉ​യ​ർ​ന്ന് 8,836 ആ​യി. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 12.5 ശ​ത​മാ​നം വ​ർ​ധി​ച്ച് ഏ​ക​ദേ​ശം 12,20,560 ആ​യി. സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ വ​ർ​ധ​ന​യു​ണ്ടാ​യി.

2025 ന​വം​ബ​ർ അ​വ​സാ​നം വ​രെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 10 ശ​ത​മാ​നം ഉ​യ​ർ​ന്ന് 15,74,296 ആ​യി. 2024-ലെ ​അ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 14,31,756 ആ​യി​രു​ന്നു. വി​മാ​ന​ങ്ങ​ളു​ടെ മൊ​ത്തം എ​ണ്ണം 5.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 10,237 ആ​യി. സ​ലാ​ല വ​ഴി അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ 2.6 ശ​ത​മാ​നം കു​റ​ഞ്ഞ് 4,489 ആ​യി. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 0.7 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 6,22,198 ആ​യി. അ​തേ​സ​മ​യം ആ​ഭ്യ​ന്ത​ര യാ​ത്ര​ക​ൾ ശ​ക്ത​മാ​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ 13.6 ശ​ത​മാ​നം ഉ​യ​ർ​ന്ന് 5,748 ആ​യി. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 18.3 ശ​ത​മാ​നം വ​ർ​ധി​ച്ച് 9,52,098 ആ​യി.

Tags:    
News Summary - Crowded at Muscat and Salalah airports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.