Posted On
date_range Updated On
date_range കോവിഡ്: രണ്ട് ഗർഭിണികൾ മരിച്ചു
മസ്കത്ത്: കോവിഡിനെ തുടർന്ന് ഖൗല ആശുപത്രിയിൽ മരണപ്പെട്ടവരിൽ രണ്ട് ഗർഭിണികളും. ഗർഭസ്ഥ ശിശുക്കളെയും രക്ഷിക്കാൻ സാധിച്ചില്ല. ഖൗല ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ 37 രോഗികൾ ചികിത്സയിലുള്ളതായും തീവ്ര പരിചരണ വിഭാഗം മേധാവി ഡോ. ആദിൽ ബിൻ സുലൈമാൻ അൽ ഖാറൂസി പറഞ്ഞു.
കോവിഡ് വ്യാപനം മൂലം സ്ഥിതി നിയന്ത്രണാതീതമാകാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിവരുകയാണ്. അധിക ബെഡുകളും മെഡിക്കൽ സേവനങ്ങളും മെഡിക്കൽ ഉപകരണങ്ങളും സജ്ജീകരിച്ചതായും ഡോ. ആദിൽ ബിൻ സുലൈമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.