നാട്ടിലേക്കുള്ള മടക്കം: അടിയന്തിരമായി എംബസിയിൽ രജിസ്​റ്റർ ചെയ്യണം 

മസ്​കത്ത്​: നാട്ടിലേക്ക്​ മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾ അടിയന്തിരമായി എംബസിയിൽ രജിസ്​റ്റർ ചെയ്യണം. കേന്ദ്ര സർക്കാറി​​െൻറ പുതിയ തീരുമാന പ്രകാരം വിദേശ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇൗ മാസം ഏഴിനാണ്​ ആരംഭിക്കുക. വിമാനങ്ങളും നാവികസേനാ കപ്പലുകളും ഉപയോഗപ്പെടുത്തിയാണ്​ മടക്കയാത്ര ഒരുക്കുക.

യാത്രക്കുള്ള ചെലവുകൾ പ്രവാസികളാണ്​ വഹിക്കേണ്ടത്​. വിസിറ്റിങ്​ വിസയിലും മറ്റും വന്ന്​ കുടുങ്ങികിടക്കുന്നവർ, ഗർഭിണികൾ, അടിയന്തിര ചികിത്സ ആവശ്യമുള്ളവർ, വയോധികർ തുടങ്ങിയവർക്കാണ്​ മുൻഗണന നൽകുക. ഇൗ വിഭാഗങ്ങളിൽ പെട്ട ആരെങ്കിലും ഒമാൻ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്യാത്തവർ ഉണ്ടെങ്കിൽ അടിയന്തിരമായി രജിസ്​റ്റർ ചെയ്യണം. ഇന്ത്യൻ എംബസി വെബ്​സൈറ്റിൽ ലഭ്യമായ ഗൂഗിൾ ഫോം ആണ്​ പൂരിപ്പിച്ച് നൽകേണ്ടത്​. മടക്കയാത്രക്ക്​ പ്രഥമ പരിഗണന നൽകേണ്ടവരുടെ അന്തിമ ലിസ്​റ്റ്​ എംബസി അടുത്ത ദിവസം തന്നെ തയറാക്കുമെന്നാണ്​ അറിയുന്നത്​. 

ഞായറാഴ്​ച വരെയുള്ള കണക്കനുസരിച്ച്​ നോർക്കയിൽ മാത്രം ഏതാണ്ട്​ 22000ത്തോളം മലയാളികൾ നാട്ടിലേക്ക്​ മടങ്ങാൻ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. എംബസിയിലും ഏതാണ്ട്​ സമാന എണ്ണം ആളുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. നിലവിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം എംബസിയിൽ രജിസ്​റ്റർ ചെയ്​ത എല്ലാവർക്കും നാട്ടിലേക്ക്​ മടങ്ങാൻ അവസരം ലഭിക്കാൻ സാധ്യതയില്ല. 

എംബസിയിൽ രജിസ്​റ്റർ ചെയ്യുന്നവർ നാട്ടിലെത്തിയാൽ 14 ദിവസം ക്വാറൻറീനിൽ കഴിയാൻ സന്നദ്ധമാണെന്നും സർക്കാറി​​െൻറയും എംബസിയുടെയും വിമാന ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥനാണെന്നും ഗൂഗിൾ ഫോമിൽ നൽകിയ സത്യവാംങ്മൂലം വഴി ഉറപ്പുനൽകണം. 

പേര്, വയസ്സ്, പാസ്‌പോർട്ട് നമ്പർ, യാത്രക്കുള്ള കാരണം, സംസ്ഥാനം, നാട്ടിലെ പൂർണ മേൽവിലാസം, ഒമാനിലെ ഫോൺ നമ്പർ, ഇന്ത്യയിലെ ഫോൺ നമ്പർ, കോവിഡ് സ്​റ്റാറ്റസ്​, ഹോം സിറ്റി, സമീപത്തുള്ള അന്താരാഷ്​ട്ര വിമാനത്താവളം, ഒമാനിലെ മേൽവിലാസം, ഇ മെയിൽ, വിസ കാലാവധി, ഒമാൻ റസിഡന്റ് കാർഡ് നമ്പർ, വിസ നമ്പർ, ജോലി എന്നീ വിവരങ്ങളാണ്​ വെബ്​സൈറ്റിൽ നൽകേണ്ടത്​. 

കോവിഡ്​ വിഷയത്തിൽ മസ്​കത്ത്​ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്​ മുഴുവൻ സമയ ഹെൽപ്​ലൈൻ സജ്ജമാക്കിയിട്ടുണ്ട്​.  കോൺസുലാർ - 24695981 / (cons.muscat@mea.gov.in); കമ്മ്യൂണിറ്റി വെൽഫെയർ – 80071234 (ടോൾഫ്രീ) / 96568908 / (cw.muscat@mea.gov.in); എല്ലാ അന്വേഷണങ്ങൾക്കും -968 93577979 (വാട്ട്​സ്​ആപ്പ്​). 

എംബസി രജിസ്​ട്രേഷനുള്ള ഗൂഗിൾ ഫോം ലിങ്ക് .....https://docs.google.com/forms/d/e/1FAIpQLSfh_FmNRLorssEjf5w0ciMc0TgxjOuFFdB-Au_qxauEzaTzYQ/viewform

Tags:    
News Summary - covid 19 return registration oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.