ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​;സുഖം പ്രാപിച്ചവർ 41 ആയി

മസ്​കത്ത്​: ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ് 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 231 ആയി ഉയർന്ന ു. നേരത്തേ രോഗബാധിതരായവരിൽ 41 പേർ ഇതിനകം രോഗ മുക്​തി നേടിയിട്ടുണ്ട്​. ഒരു മരണവും ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്​.

മസ്​കത്ത്​ മേഖലയിൽ രോഗം കണ്ടെത്തിയവരുടെ എണ്ണം 169 ആയി ഉയർന്നു. ഇതിൽ ഒരാൾ മരണപ്പെടുകയും 22 പേർ രോഗ മുക്​തി നേടുകയും ചെയ്​തു. 72കാരനായ സ്വദേശി വൃദ്ധനാണ്​ കഴിഞ്ഞ ദിവസം മരണപ്പെട്ടത്​. ദാഖിലിയ മേഖലയിൽ രോഗം കണ്ടെത്തിയ 20 പേരിൽ പത്തുപേർ സുഖപ്പെട്ടിട്ടുണ്ട്​.

വടക്കൻ ബാത്തിനയിലെ രോഗികളുടെ എണ്ണം 18 ആയി ഉയരുകയും ചെയ്​തു. രോഗത്തി​​​െൻറ സാമൂഹിക വ്യാപനം തടയാൻ ലക്ഷയമിട്ടുള്ള സഞ്ചാര നിയന്ത്രണം മസ്​കത്ത്​ മേഖലയിൽ വ്യാഴാഴ്​ചയും തുടരുകയാണ്​. നിരത്തുകളെല്ലാം തന്നെ വിജനമാണ്​.

Full View
Tags:    
News Summary - covid 19: oman 21 new positive cases -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.