മസ്കത്ത്: ‘വിഷൻ 2040’െൻറ ഭാഗമായ ഒമാെൻറ അഭിമാന പദ്ധതികളിൽ ഒന്നായ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിെൻറ രണ്ടാം ഭാഗം നിർമാണം പൂർത്തിയായി. ഫ്രാങ്ക്ഫർട്ടിലെ ‘ഇമെക്സ്’ പ്രദർശന വേദിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മസ്കത്ത് വിമാനത്താവളത്തിൽനിന്ന് നാലു കി.മീ. മാത്രം അകലെയുള്ള മദീനത്തുൽ ഇർഫാനിൽ സ്ഥിതിചെയ്യുന്ന കൺവെൻഷൻ സെൻററിൽ നേരത്തേ ഉദ്ഘാടനം ചെയ്ത ഭാഗത്തെ കൂടാതെ രണ്ടു ബാൾ റൂമുകൾ, 456 സീറ്റുകളുള്ള തിയറ്റർ, 22 മീറ്റിങ് റൂമുകൾ എന്നിവയാണ് പുതുതായി പൂർത്തിയായത്. കാണികൾക്ക് മുഴുവൻ സുഗമമായ കാഴ്ച ഉറപ്പാക്കുന്ന വിധത്തിലാണ് തിയറ്ററിെൻറ സീറ്റിങ് ഘടന. 1200പേർക്ക് ഇരിക്കാവുന്ന ഗ്രാൻഡ് ബാൾ റൂം ഒമാനിലെ തന്നെ ഏറ്റവും വലുതാണ്. ചെറിയ സമ്മേളനങ്ങൾക്കായി ഗ്രാൻഡ് ബാൾ റൂമിനെ ഏഴായി തിരിക്കാൻ സാധിക്കും. 540 പേർക്ക് വിരുന്നൊരുക്കാൻ സാധിക്കുന്നതാണ് ജൂനിയർ ബാൾ റൂം. തിയറ്റർ മാതൃകയിലാണെങ്കിൽ ഇവിടം ആയിരം പേരെ ഉൾക്കൊള്ളുകയും ചെയ്യും. തൂണുകളില്ലാത്ത രണ്ടു ബാൾ റൂമുകളും ഒമാനി രൂപഭംഗിയിലാണ് പണി തീർത്തിരിക്കുന്നത്. ആധുനികമായ ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളും ഇവിടെയുണ്ട്.
2016 ഒക്ടോബറിലാണ് സെൻററിെൻറ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ഇവിടെ അഞ്ച് എക്സിബിഷൻ ഹാളുകളിലായി 22,396 സ്ക്വയർ മീറ്റർ പ്രദർശന ഹാളാണ് ഉള്ളത്. പത്ത് ഹോസ്പിറ്റാലിറ്റി സ്യൂട്ടുകളും നാലായിരം കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള മൾട്ടി സ്റ്റോറി കാർ പാർക്കിങ് കേന്ദ്രവും ഇവിടെയുണ്ട്. പുതുതായി നിർമാണം പൂർത്തിയായ ഭാഗത്തിന് 4,576 സ്ക്വയർ മീറ്ററാണ് വിസ്തൃതി. ഇതോടെ, എക്സിബിഷൻ സെൻററിെൻറ മൊത്തം വിസ്തൃതി 48,632 സ്ക്വയർ മീറ്ററായി ഉയർന്നു. രണ്ടാംഘട്ടത്തിെൻറ ഭാഗമായി 3200 സീറ്റുകളുള്ള തിയറ്റർ മാത്രമാണ് ഇനി പൂർത്തിയാകാൻ ഉള്ളത്. ഇത് ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും.
പ്ലീനറി സെഷനുകൾ, കോൺഫറൻസുകൾ, സംഗീത നിശ, ആഘോഷ വിരുന്നുകൾ എന്നിവക്ക് അനുയോജ്യമാണ് പുതിയ കേന്ദ്രങ്ങളെന്ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ ജനറൽ മാനേജർ ട്രവർ മക്കാർട്ടിനി പറഞ്ഞു. നക്ഷത്ര ഹോട്ടലുകളായ ജെ.ഡബ്ല്യു മാരിയറ്റും ക്രൗൺ പ്ലാസയും എക്സിബിഷൻ സെൻററിെൻറ ഭാഗമാണ്. ഇതിൽ ക്രൗൺപ്ലാസ കഴിഞ്ഞവർഷം അവസാനം തുറന്നുകൊടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.