'ഹീൽമി കേരള'യിൽ കോയമ്പത്തൂർ ആയുർവേദിക് സെന്‍ററും

മസ്കത്ത്: ഹീൽമി കേരളയിൽ ശ്രദ്ധേയമായി കോയമ്പത്തൂർ ആയുർവേദിക് സെന്‍റർ. കേരളത്തിൽ ലഭ്യമാകുന്ന ആയുർവേദ ചികിത്സകളും പരിചരണങ്ങളും ഒമാനിലും നൽകുന്ന സ്ഥാപനത്തിന്‍റെ സേവനങ്ങളെ കുറിച്ച് അറിയാനായി നിരവധി സ്വദേശി പൗരന്മാരാണ് കഴിഞ്ഞദിവസം എത്തിയത്. ഒമാനിൽ 14 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള സ്ഥാപനത്തിന് സീബ്, റൂവി, ഗൂബ്ര, ബർക്ക, മബേല എന്നിവിടങ്ങളിലായി അഞ്ച് ശാഖകളാണുള്ളത്. ഉന്നതയോഗ്യതയും പരിചയസമ്പത്തുമുള്ള മെയിൽ, ഫീമെയിൽ ഡോക്ടർമാരുടെ സേവനം ഇവിടങ്ങളിൽ ലഭ്യമാണെന്ന് ജനറൽ മാനേജർ പ്രമോദ് കുമാർ പറഞ്ഞു.

നടുവേദന, പക്ഷാഘാതം, സോറിയാസിസ്, അമ്മക്കും കുഞ്ഞിനുമുൾപ്പെടെ പ്രസവാനന്തര ശുശ്രൂഷ തുടങ്ങി മറ്റ് ആയുർവേദ ചികിത്സകളും സെന്‍ററുകളിൽനിന്ന് നൽകിവരുന്നുണ്ട്. ആവശ്യമുള്ള ആളുകൾക്ക് വീട്ടിൽ ചെന്ന് പ്രസാവനന്തര ശുശ്രൂഷകൾ ചെയ്തുകൊടുക്കുന്നത് തങ്ങളുടെ പ്രത്യേകതയാണെന്ന് സി.ഇ.ഒ ബിജോയ് കൊളോറ, എം.ഡി. ബാബു കൊളോറ എന്നിവർ പറഞ്ഞു. ക്ലിനിക്കുകളിൽ എത്തിക്കാൻപറ്റാതെ തളർന്നുകിടക്കുന്ന രോഗികളെ ഡോക്ടർമാർ വീട്ടിൽചെന്നും പരിശോധിക്കുന്നുണ്ട്. സ്ഥാപനം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി കിടത്തിച്ചികിത്സയുൾപ്പെടെ ഭാവിയിൽ ഒമാന്‍റെ ഇതരഭാഗങ്ങളിൽ ആയുർവേദിക് സെന്‍റർ സ്ഥാപിക്കാനും ലക്ഷ്യമിടുന്നുണ്ട്. താമസിച്ച് ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കുമെന്ന് മാനേജ്മെന്‍റ് ഭാരവാഹികൾ പറഞ്ഞു.

News Summary - Coimbatore Ayurvedic Center participates in Gulf Madhyamam 'Healme Kerala'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.