ബെയ്ജിങ്ങിൽനിന്ന് എത്തിയ ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനത്തെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാട്ടർ സല്യൂട്ട് നൽ0കി സ്വീകരിക്കുന്നു
മസ്കത്ത്: ബെയ്ജിങ്ങിൽനിന്ന് എത്തിയ ചൈന ഈസ്റ്റേൺ എയർലൈൻസ് ആദ്യ സർവിസിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മസ്കത്ത് -ബെയ്ജിങ് നേരിട്ടുള്ള വിമാനസർവീസിന്റെ തുടക്കമായാണ് ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ ആദ്യ വിമാനം ഞായറാഴ്ച വൈകുന്നേരം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ബെയ്ജിങ് ഡാക്സിങ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്നെത്തിയ ഈ ആദ്യ സർവീസ് ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യോമയാന മേഖലയിലെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതാണ്.
ഒമാൻ പൈതൃക- ടൂറിസം മന്ത്രാലയവും ഒമാനിലെ ചൈനീസ് എംബസിയും സഹകരിച്ചാണ് പുതിയ വിമാന റൂട്ട് തുടങ്ങിയത്. ഈ സർവിസ് ഒമാനും ചൈനയും തമ്മിലുള്ള ടൂറിസം, വ്യാപാരം, നിക്ഷേപം എന്നിവ വളരാൻ ഗണ്യമായി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ഷെഡ്യൂൾപ്രകാരം, 299 സീറ്റ് ശേഷിയുള്ള എയർബസ് A330-300 വിമാനം ഉപയോഗിച്ച് ഞായർ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവിസുകൾ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.