Posted On
date_range Updated On
date_range കുട്ടികളിലെ കോവിഡ്: പ്രയാസമുണ്ടെങ്കിൽ വൈദ്യസഹായം തേടണം
മസ്കത്ത്: കോവിഡ് ബാധിതരായ കുട്ടികൾ വിവിധ ശാരീരിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉയർന്ന ശരീര താപനിലയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
നെഞ്ചുവേദന, ചുണ്ടുകളിലെയും മുഖത്തെയും നിറം നീലയായി മാറൽ, കടുത്ത അടിവയർ വേദന, സ്ഥിരമായുള്ള വയറിളക്കം അല്ലെങ്കിൽ ഛർദി തുടങ്ങിയ സാഹചര്യങ്ങളിൽ ചികിത്സ തേടണം. കിടക്കയിൽനിന്ന് എഴുന്നേൽക്കാൻ കഴിയാതിരിക്കൽ, ഉറക്കമില്ലായ്മ, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കൽ, ചുറുചുറുക്കില്ലായ്മ തുടങ്ങിയ സാഹചര്യങ്ങളിലും ചികിത്സ ഉറപ്പാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.