ഹൃദയാഘാതം: ചെന്നൈ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന് തമിഴ്​നാട്​ ചെന്നൈ സ്വദേശി ഒമാനിൽ നിര്യാതനായി. മുസ്തഫ സുൽത്താൻ എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ കെ. ജയരാജ്​ പ്രഭു (49) ആണ്​ മരിച്ചത്​. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റൻറ് ജനറൽ മാനേജരായിരുന്ന ഇദ്ദേഹം 2020 മുതൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരികയായിരുന്നു.

നാലുവർഷത്തെ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയാക്കി ഈ മാസം നാട്ടിലേക്ക്​ പോകാനിരിക്കുകയായിരുന്നു. പിതാവ്​: വേലുസ്വാമി കാളിയപ്പൻ. ഭാര്യ: ശ്രീവിദ്യ.

Tags:    
News Summary - chennai native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.