മസ്കത്ത്: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍െറയും കാമില രാജകുമാരിയുടെയും മൂന്നു ദിവസത്തെ ഒമാന്‍ സന്ദര്‍ശനം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി ഒമാനിലത്തെിയ രാജകുമാരനെയും രാജകുമാരിയെയും പ്രതിനിധി സംഘത്തെയും ഒമാന്‍ പൈതൃക, സാംസ്കാരികവകുപ്പ് മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് ആല്‍ സഈദ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. രാജകുമാരനും രാജകുമാരിയും ഒമാനിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തു.
ചരിത്ര പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചു. ചാള്‍സ് രാജകുമാരന്‍ ഒമാന്‍ മ്യുസിയം സന്ദര്‍ശിച്ചു. ഗാലറി ചുറ്റിക്കാണുകയും കരകൗശല വിദഗ്ധരുടെ പരമ്പരാഗത കരകൗശല രീതികള്‍ നോക്കിക്കാണുകയും ചെയ്തു. സന്ദര്‍ശത്തിന്‍െറ ഭാഗമായി ഒമാന്‍ സിംഫണി ഓര്‍ക്കസ്ട്ര ക്ളാസിക്കല്‍ സംഗീത പരിപാടി ഒരുക്കിയിരുന്നു. ഉടവാളുകള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പരമ്പരാഗത ഒമാനി വാള്‍ നൃത്തത്തില്‍ വാള്‍ ഉയര്‍ത്തിപ്പിടിച്ച് ചാള്‍സ് രാജകുമാരനും നൃത്തം ചവിട്ടി. കാമില പാര്‍ക്കര്‍ ഒമാന്‍ കാന്‍സര്‍ അസോസിയേഷന്‍ നടത്തുന്ന കുട്ടികളുടെ കാന്‍സര്‍ സെന്‍റര്‍ സന്ദര്‍ശിക്കുകയും കുട്ടികളുമായി ഇടപഴകുകയും ചെയ്തു. വാഹിദ് അല്‍ ഖാറൂസി സ്ഥാപനത്തിന്‍െറ പ്രവര്‍ത്തനം വിശദീകരിച്ചു കൊടുത്തു. കാന്‍സര്‍ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവരും ഉന്നത വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇരുവരും ബൈതുന്നൂര്‍ ചര്‍ച്ച് സന്ദര്‍ശിക്കുകയും കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു. 1895ല്‍ ചര്‍ച്ച് സ്ഥാപിച്ച ബിഷപ് തോമസ് വാല്‍പിയുടെ ഒമാന്‍ അവസാന സന്ദര്‍ശനത്തിന്‍െറ 125 ാം വാര്‍ഷിക ചടങ്ങിലും ഇവര്‍ പങ്കെടുത്തു. ചാള്‍സ് രാജകുമാരനും രാജകുമാരിയും ഖുറിയാത്ത് സന്ദര്‍ശിച്ചു. ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി അഹ്മദ് അല്‍ ഫുതൈസി രാജകുമാരനെ അനുഗമിച്ചു. അല്‍ ഹംറയില്‍ സന്ദര്‍ശനം നടത്തിയ രാജകുമാരനെയും കുമാരിയെയും ദാഖിലിയ ഗവര്‍ണര്‍ ശൈഖ് ഖലീഫാ ബിന്‍ ഹമദ് അല്‍ സഈദിയും മറ്റു മുതിര്‍ന്ന നേതാക്കളും സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.