‘കാറ്റ് കപ്പ് 2023 ’ടൂര്‍ണമെന്റില്‍ ജേതാക്കളായ അസ്ഫന്തിയര് ഇലവന്
മസ്കത്ത്: കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച എ.എല്‍.ടി അബ്ദുല്ലത്തീഫ് ട്രേഡിങ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് കമ്പനി ‘കാറ്റ് കപ്പ് 2023 ’ടൂര്‍ണമെന്റില്‍ അസ്ഫന്തിയര് ഇലവന് ജേതാക്കളായി. കലാശക്കളിയിൽ സുമുഖാസ് 1983 ഇലവനെ 10 റൺസിനാണ് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത അസ്ഫന്തിയാര് ഇലവന് അഞ്ച് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 63 റൺസ് നേടി. ഉമർ 12 പന്തില്‍ 29 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സുമുഖാസ് 1983 ഇലവന് അഞ്ച് ഓവറില്‍ 54 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. എട്ട് പന്തില്‍ 21 റണ്‍സെടുത്ത ഗൗരവ് കാഞ്ചനും 13 പന്തില്‍ 16 റണ്‍സെടുത്ത അസറും മികച്ച പോരാട്ടം നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി അസ്ഫന്തിയാറിലെ ഉമറിനെയും ടൂര്‍ണമെന്റിലെ മാന്‍ ഓഫ് ദി സീരീസായും മികച്ച ബൗളറായും സുമുഖയുടെ ജിതേഷ് പൂജാരിയെയും സുമുഖയുടെ തന്നെ അസറിനെ ടൂര്‍ണമെന്റിലെ മികച്ച ബാറ്ററായും തിരഞ്ഞെടുത്തു.
മസ്കത്തിലെ പ്രമുഖ 16 ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ ടൂര്‍ണമെന്റിലെ ഓരോ മത്സരങ്ങളും വളരെ വാശിയേറിയതായിരുന്നു. ബോബ്ബിന്, കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ക്ലബ് ബോര്‍ഡ് അംഗങ്ങളായ മീരജ്, സലീഷ്, സുനീഷ്, ജോബി, ഗോകുല്‍, സുശീലന്, പാത്തും, സേവിയര്‍, രാകേഷ് ബിജേഷ്, ലിജോ എന്നിവര്‍ മറ്റ് വ്യക്തിഗത സമ്മാനങ്ങളും വിതരണം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ടൂര്ണമെന്റിനോട് സഹകരിച്ച എല്ലാ സ്പോണ്‍സര്‍മാര്‍ക്കും ടീം മാനേജര്‍ മീരജ്, സലീഷ് എന്നിവര്‍ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.