ശൈഖ് റവാഹി സുൽത്താൻ ഹൈതം ബിൻ താരിഖിനൊപ്പം

പ്രശസ്ത കാലിഗ്രാഫർ ശൈഖ് റവാഹിക്ക് നാട് യാത്രാമൊഴി നൽകി

മസ്കത്ത്: നാല് പതിറ്റാണ്ടിലേറെക്കാലം സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ കാലിഗ്രാഫർ ആയി സേവനമനുഷ്ഠിച്ച ശൈഖ് റവാഹിക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. രാജ്യത്തെ പ്രധാനപ്പെട്ട കെട്ടിടങ്ങളെ മനോഹരമാക്കുന്നതിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ലിഖിതങ്ങൾ സുപ്രധാന പങ്കാണ് വഹിച്ചത്. റവാഹിയുടെ കൈയെഴുത്തിലെ മികവ് യുവതലമുറയെ കാലിഗ്രാഫിയുടെ പുരാതന കലയും പാരമ്പര്യവും കണ്ടെത്തുന്നതിന് പ്രചോദിപ്പിച്ചു. അദ്ദേഹത്തിന്‍റെ സേവനങ്ങളെ പരിഗണിച്ച് 1991ൽ സുൽത്താൻ ഖാബൂസ് മൂന്നാം ക്ലാസ് ഓർഡർ ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു.

1925ൽ സാൻസിബാറിൽ ജനിച്ച ശൈഖ് റവാഹി ഇവിടെ കാലിഗ്രാഫറായായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ബഹ്‌റൈനിലെ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫക്കൊപ്പവും ഒടുവിൽ ദിവാനിലെ റോയൽ കോർട്ടിലും കാലിഗ്രാഫറായി സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിൽ അനുശോചനക്കുറിപ്പുകൾ പോസ്റ്റ് ചെയ്തത്.

Tags:    
News Summary - Sheikh Rawahik, Calligrapher of Sultan Qaboos bin Saeed dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.