തുർക്ക്മെനിസ്ഥാനെതിരെയുള്ള ഗോൾനേട്ടം ആഘോഷിക്കുന്ന ഒമാൻ താരങ്ങൾ
മസ്കത്ത്: കാഫ നാഷന്‍സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തിനായി ഒമാൻ ഇന്ത്യയെ നേരിടും. തിങ്കളാഴ്ച തജീകിസ്ഥാനിലെ ഹിസോര് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഒമാന്‍ സമയം വൈകിട്ട് നാല് മുതലാണ് തുടങ്ങുക. കഴിഞ്ഞ ദിവസം നടന്നഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയിച്ചെങ്കിലും ഗോൾ ശരാശരിയുടെ നിർഭാഗ്യത്താൽ ഒമാൻ കലാശകളിയിലെത്താതെ പോകുകയായിരുന്നു. തുർക്ക്മെനിസ്ഥാനെ 2-1നാണ് തോൽപ്പിച്ചത്. കളിയുടെ 12ാം മിനിറ്റിൽ ലഭിച്ച സെൽഫ് ഗോളിലൂടെ ഒമാൻ മുന്നിലെത്തി. ഈ ഗോളിന്റെ ആനുകൂല്യം മുതലാക്കി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഏതിർവല കുലുക്കാൻ ആദ്യ പകുതിയിൽ റെഡ് വാരിയേഴ്സിനായില്ല. രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനിറ്റിൽ തുർക്ക്മെനിസ്ഥാൻ സമനില ഗോൾനേടി.
തുടർന്ന് ഇരുനിരയും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. ഒടുവിൽ കളിയവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കേ മുന്നേറ്റ താരം മുഹ്സെൻ സാലിഹ് അബ്ദുല്ല അലി അൽ ഗസ്സാനിയിലൂടെ ഒമാൻ വിജയഗോൾ നേടിയെടുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് വിജയവും ഒരു സമനിലയുമായാണ് ഒമാന്‍ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായിരുന്നു ഇന്ത്യയുടെ മത്സര ഫലങ്ങള്‍. ടൂര്‍ണമെന്റിലെ ഫൈനല്‍ ഉസ്ബകിസ്ഥാനും ഇറാനും തമ്മിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.