സയ്യിദ് ദി യസിൻ ബിൻ ഹൈതം ബിൻ താരിക് അൽ സഈദ്
മസ്കത്ത്: ഒമാനിലെ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് രാജ ഉത്തരവ് പുറത്തിറക്കി. പുതുക്കിയ ഘടനയിൽ സുൽത്താന്റെ മകനും സാംസ്കാരിക-കായിക- യുവജന മന്ത്രിയുമായിരുന്ന സയ്യിദ് ദി യസിൻ ബിൻ ഹൈതം ബിൻ താരിക് അൽ സഈദിനെ സാമ്പത്തികകാര്യ ചുമതലയുള്ള ഉപപ്രധാനമന്ത്രിയായി നിയമിച്ചു. മറ്റൊരു മകൻ സയ്യിദ് ബിലറബ് ബിൻ ഹൈതം ബിൻ താരിഖ് അൽ സഈദിനെ മന്ത്രിയും മസ്കത്ത് ഗവർണറുമായി നിയമിച്ചു. സുൽത്താനാണ് മന്ത്രിസഭയുടെ അധ്യക്ഷൻ വാണിജ്യ- വ്യവസായ വകുപ്പിലും ടൂറിസം വകുപ്പിലും മന്ത്രിമാരെ മാറ്റി നിയമിച്ചു.
നിലവിലെ മറ്റു മന്ത്രിമാർ: സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് - ഉപപ്രധാനമന്ത്രി (മന്ത്രിസഭ കാര്യം), സയ്യിദ് ശിഹാബ് ബിൻ താരിക് ബിൻ തൈമൂർ അൽ സഈദ് - ഉപപ്രധാനമന്ത്രി (പ്രതിരോധ കാര്യം), സയ്യിദ് ഖാലിദ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി (ദിവാൻ ഓഫ് റോയൽ കോടതി), ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഐമാനി (റോയൽ ഓഫിസ്) , സയ്യിദ് ഹമൂദ് ബിൻ ഫൈസൽ ബിൻ സഈദ് അൽ ബുസൈദി (ആഭ്യന്തരം), സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി (വിദേശകാര്യം), സുൽത്താൻ ബിൻ സാലിം ബിൻ സഈദ് അൽ ഹബ്സി (ധനകാര്യം), ഡോ. മദീഹ ബിൻത് അഹമ്ദ് ബിൻ നാസർ അൽ ശൈബാനി (വിദ്യാഭ്യാസം), സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി (സാംസ്കാരിക-കായിക-യുവജനകാര്യം), ഡോ. അബ്ദുള്ള ബിൻ മുഹമ്മദ് ബിൻ സഈദ് അൽ സഈദി (നീതിന്യായ-നിയമകാര്യം), ഡോ. അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽ ഹറാസി (വിവര മന്ത്രാലയം), ഡോ. ഖമീസ് ബിൻ സൈഫ് ബിൻ ഹമൂദ് അൽ ജബ്രി (സാമ്പത്തികകാര്യം), സയ്യിദ് ഇബ്രാഹിം ബിൻ സഈദ് ബിൻ ഇബ്രാഹിം അൽ ബുസൈദി (പൈതൃക- ടൂറിസം), ഡോ. സൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സി (കൃഷി, മത്സ്യബന്ധനം, ജലവിഭവം), ഡോ. ഖൽഫാൻ ബിൻ സഈദ് ബിൻ മുബാറക് അൽ ശുവൈലി (ഭവനം, നഗരപദ്ധതി), എൻജിനീയർ സഈദ് ബിൻ ഹമൂദ് ബിൻ സഈദ് അൽ മാവലി (ഗതാഗതം, കമ്യൂണിക്കേഷൻസ്, ഐ.ടി), ഡോ. ലൈല ബിൻത് അഹമ്മദ് ബിൻ അവാദ് അൽ നജ്ജാർ (സാമൂഹിക വികസനം), ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബഅ്വൈൻ (തൊഴിൽ), എൻജിനീയർ സാലിം ബിൻ നാസർ ബിൻ സഈദ് അൽ ഔഫി (ഊർജം, ഖനി), ഡോ. മുഹമ്മദ് ബിൻ സഈദ് ബിൻ ഖൽഫാൻ അൽ മാമരി (എൻഡോവ്മെന്റ്സ്-വഖഫ്- മതകാര്യം), ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സബ്തി (ആരോഗ്യം), അൻവർ ബിൻ ഹിലാൽ ബിൻ ഹംദൂൻ അൽ ജബ്രി (വാണിജ്യം, വ്യവസായം, നിക്ഷേപ പ്രോത്സാഹനം).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.