ദുഖമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ ബസ് നിർമാണ പ്ലാൻറ്
മസ്കത്ത്: ദുഖമിലെ പ്രത്യേക സാമ്പത്തിക മേഖലയിലെ കർവ മോ േട്ടാഴ്സ് പ്ലാൻറിൽനിന്ന് ബസ് നിർമാണം ഉടൻ ആരംഭിക്കും. പ്രവർത്തന സജ്ജമായ പ്ലാൻറിൽനിന്ന് ഇൗ വർഷം 200 ബസുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. സ്കൂൾ ബസുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുക. പിന്നീട് നഗരഗതാഗതത്തിനും ദീർഘദൂര ഗതാഗതത്തിനും അനുയോജ്യമായ ബസുകളും പുറത്തിറക്കും.
ആദ്യഘട്ടത്തിൽ വർഷത്തിൽ 500 ബസുകൾ വരെ ഉൽപാദിപ്പിക്കാനുള്ള സജ്ജീകരണങ്ങളാണ് പ്ലാൻറിനുള്ളത്. ക്രമേണ 700 ബസുകൾ വരെ പുറത്തിറക്കാൻ കമ്പനിക്ക് സാധിക്കും. ഖത്തറും ഒമാനും തമ്മിലെ തന്ത്രപ്രധാന നിക്ഷേപ സഹകരണത്തിെൻറ ഭാഗമായാണ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത്. കമ്പനിയുടെ 30 ശതമാനം ഒാഹരി ഒമാൻ നിക്ഷേപ അതോറിറ്റിക്കും 70 ശതമാനം ഖത്തർ മുവാസലാത്ത് കമ്പനിക്കുമാണ്. മുറിച്ചെടുക്കാനും വെൽഡിങ്ങിനും അടക്കമുള്ള മൂന്ന് വർക്ഷോപ്പുകളും എൻജിൻ ഘടിപ്പിക്കാനും പരിശോധിക്കാനുമുള്ള സംവിധാനവുമെല്ലാം ഫാക്ടറിയിൽ ഒരുക്കിയിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കുള്ള വർക്ഷോപ്പും വൈദ്യുതി വിതരണത്തിനുള്ള സബ്സ്റ്റേഷനും റഫ്രിജറേഷൻ ഉപകരണ മുറി, പെട്രോൾ സ്റ്റേഷൻ, ഭരണനിർവഹണ കെട്ടിടം തുടങ്ങിവയും ഫാക്ടറിയുടെ ഭാഗമാണ്. കർവ മോടോർസ് ഉൽപാദിപ്പിക്കുന്ന ഒമാനിൽ നിർമിച്ച ബസ് എന്നനിലയിലാണ് പുറത്തിറങ്ങുക. നിർമാണത്തിന് ആവശ്യമായ സ്പെയർ പാർട്സുകളും അസംസ്കൃത വസ്തുക്കളും ദുഖം തുറമുഖം വഴിയാണ് ഇറക്കുമതി ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.