മസ്കത്ത്: വേനൽക്കാല അവധിയും യാത്രാ സീസണും മുന്നിൽ കണ്ട് ഇൻഡിഗോ മസ്കത്ത്–ഹൈദരാബാദ് പ്രതിദിന സർവിസ് പുനരാരംഭിക്കുന്നു. മെയ് 14 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ നേരിട്ടുള്ള സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.
ഗൾഫ് നാടുകളിൽ സ്കൂളുകൾ അടക്കുകയും പ്രവാസികൾ അവധിക്കാലത്തിനായി നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഡിമാൻഡ് വർധിക്കാറുണ്ട്. ഇൻഡിഗോയുടെ ഷെഡ്യൂൾ പ്രകാരം 6E 1274 നമ്പർ വിമാനം എല്ലാ ദിവസവും മസ്‌കത്തിൽ നിന്ന് പുലർച്ചെ 2.50ന് പുറപ്പെട്ടു രാവിലെ 7.45ന് ഹൈദരാബാദിൽ എത്തും. തിരിച്ചുള്ള 6E 1273 വിമാനം ഹൈദരാബാദിൽ നിന്ന് രാത്രി 12.05ന് പുറപ്പെട്ടു പുലർച്ചെ 1.50ന് മസ്‌കത്തിൽ എത്തും.
അവധിക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്സ്പ്രസ് മെയ് അഞ്ചു മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നു. നിർത്തിവെച്ചിരുന്ന മസ്കത്ത്- കൊച്ചി, മസ്കത്ത്- കോഴിക്കോട് സെക്ടറുകളിലാണ് മെയ് അഞ്ചു മുതൽ സർവിസ് പുനരാരംഭിക്കുന്നത്. മസ്കത്തിൽനിന്ന് കണ്ണൂർ, തിരുവനന്തപുരം സർവിസുകൾ ഏപ്രിൽ ആദ്യത്തിൽ പുനരാരംഭിച്ചിരുന്നു. അതേസമയം, സലാലയിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ ഇതുവരെ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.