Posted On
date_range Updated On
date_range അൽ ഖുവൈർ സർവിസ് റോഡ് രണ്ടുദിവസം അടച്ചിടും
മസ്‌കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയിലെ അൽ ഖുവൈർ സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന് സമീപത്തെ സർവീസ് റോഡ് രണ്ടു ദിവസത്തേക്ക് അടച്ചിടും. അൽ ഖുവൈർ പാതയുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് നടപടി.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ മുതൽ വൈകുന്നേരം വരെ സർവിസ് റോഡ് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. തിരക്കേറിയ അൽ ഖുവൈർ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ സുഗമമാക്കാനും താൽക്കാലിക അടച്ചിടൽ അനിവാര്യമാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.