പ്രതീകാത്മക ചിത്രം
മസ്കത്ത്: കരാർ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനത്തിനെതിരെ നടപടിയുമായി ഒമാനിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർക്കയിലുള്ള അതോറിറ്റിയുടെ ഡിപ്പാർട്ട്‌മെന്റാണ് ഉപഭോക്താക്കളുടെ പരാതിയെ തുടർന്ന് 4,420 ഒമാനി റിയാൽ കമ്പനിയിൽ നിന്ന് ഈടാക്കി നൽകിയത്. വിമാന ടിക്കറ്റ് ബുക്കിങ്ങിനായും വിവിധ ടൂറിസം പാക്കേജുകൾക്കായും ഉപഭോക്താക്കൾ മുൻകൂറായി പണം നൽകിയിരുന്നെങ്കിലും പറഞ്ഞതുപ്രകാരം സേവനം നൽകാൻ സ്ഥാപനത്തിന് കഴിഞ്ഞിരുന്നില്ല.
പണം കൈപ്പറ്റിയ ശേഷവും സേവനം നൽകാത്തത് വഴി ഉപഭോക്താക്കൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതായും ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. പരാതിയെ തുടർന്ന് നിയമ-ഭരണ നടപടികൾ ആരംഭിച്ചു. തുടർന്ന് ഒത്തുതീർപ്പിലൂടെ ഉപഭോക്താക്കൾക്ക് പണം തിരികെ നൽകാൻ സ്ഥാപനത്തോട് ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.