മസ്കത്ത്: പോസ്റ്റ്പെയിഡ് പ്ലാനായ ‘ബഖാതി’ ഉപഭോക്താക്കൾക്ക് അധിക ഡാറ്റാ ആനുകൂല്യവുമായി ഒമാൻ ടെലിെൻറ ആനുകൂല്യം. 24 മാസെത്ത കരാർ ഒപ്പിടുന്നവർക്ക് നാലിരട്ടി അധിക സൗജന്യ ഡാറ്റയാണ് ലഭിക്കുക. 12 മാസത്തെ കരാർ ഒപ്പിടുന്നവർക്ക് രണ്ടിരട്ടി ഡാറ്റയും ലഭിക്കും. 20 ജി.ബി വരെ ഡാറ്റാ ആനുകൂല്യം ലഭിക്കുന്ന പദ്ധതി ഉപഭോക്താക്കളുടെ വർധിച്ച ഡാറ്റാ ആവശ്യത്തിന് അനുയോജ്യമായതാണെന്ന് ഒമാൻടെൽ മാർക്കറ്റിങ് ജനറൽ മാനേജർ സൈദ് സാലിം അൽ ഷൻഫരി പറഞ്ഞു.
സമൂഹ മാധ്യമങ്ങളിലൂടെ എപ്പോഴും കണക്ടഡ് ആയിരിക്കാനുള്ള ആളുകളുടെ താൽപര്യം മുൻനിർത്തിയാണ് പദ്ധതി അവതരിപ്പിക്കുന്നത്. ഇടതടവില്ലാത്ത ആശയവിനിമയം സാധ്യമാക്കുക വഴി ഉപഭോക്താക്കളുടെ ജീവിതം സൗകര്യപ്രദമാകുന്നതായും സാലിം അൽ ഷൻഫരി പറഞ്ഞു. അടുത്തിടെ അഞ്ചു റിയാൽ ചെലവിൽ സോഷ്യൽമീഡിയ ആപ്ലിക്കേഷനുകൾക്ക് 15 ജി.ബി ഡാറ്റ ലഭിക്കുന്ന ഒാഫർ ‘ബഖാതി’ ഉപഭോക്താക്കൾക്കായി ഒമാൻടെൽ അവതരിപ്പിച്ചിരുന്നു. ‘ബഖാതി പ്ലസ്’ എന്ന പേരിലുള്ള ഇൗ ഒാഫർ ഇന്നുവരെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.