മസ്കത്ത്: ലോക പൊതുഗതാഗത ദിനാചരണത്തോടനുബന്ധിച്ച് ഒമാനിൽ മസ്കത്ത്, സലാല നഗരങ്ങളിൽ സൗജന്യ ബസ്‍യാത്ര പ്രഖ്യാപിച്ച് ദേശീയ പൊതു ഗതാഗത കമ്പനിയായ മവസലാത്ത്. ‘നിങ്ങളുടെ കാർ വീട്ടിൽ വെക്കൂ, ഒരു പുതിയ അനുഭവം ആസ്വദിക്കൂ’ എന്ന സന്ദേശവുമായാണ് മവസലാത്ത് വെള്ളിയാഴ്ച മസ്കത്ത്, സലാല നഗരങ്ങൾക്കകത്ത് പരിധിയില്ലാതെ യാത്ര ചെയ്യാവുന്ന സൗജന്യ ഓഫർ പ്രഖ്യാപിച്ചത്.
യാത്രക്കാർക്ക് നഗരപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി ബസുകളിൽ യാത്രചെയ്യാം. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽകരണം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള ഈ സംരംഭത്തിൽ പൊതുജനങ്ങൾ പങ്കാളികളാകണമെന്ന് മവസലാത്ത് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.