5000 സൗജന്യ ഹൃദയ പരിശോധന കാമ്പയിന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ്
തുടക്കം കുറിച്ചപ്പോൾ
മസ്കത്ത്: ലോക ഹൃദയദിനത്തിൽ സുപ്രധാന കമ്പയിനുമായി സുൽത്താനേറ്റിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ്. 14 ശാഖകളിലായി 5000 സൗജന്യ ഹൃദയ പരിശോധനകൾ നടത്തും.
ലോക ഹൃദയദിനത്തിൽ നിരവധി ആളുകൾ ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ ശാഖകൾ സന്ദർശിക്കുകയും ഹൃദയ പരിശോധന സൗജന്യമായി നടത്തുകയും ചെയ്തു. ഹൃദയാരോഗ്യ അവബോധ ചർച്ചകൾ, സുഹാർ സർവകലാശാലയുമായി സഹകരിച്ച് ഹൃദയദിന വാക്കത്തൺ, പുറത്തെ സ്ഥലങ്ങളിൽ സ്ക്രീനിങ് ക്യാമ്പുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഹൃദ്രോഗങ്ങളും പെട്ടെന്നുള്ള മരണങ്ങളും ഉയർന്നുവരുന്ന സാഹചര്യത്തിൽ ഹൃദയ പരിശോധന മുമ്പെന്നത്തേക്കാളും പ്രാധാന്യമർഹിക്കുന്നതണെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ അല്ലെങ്കിൽ മറഞ്ഞിരിക്കുന്ന ഹൃദയ അവസ്ഥകൾ പോലുള്ള അപകട ഘടകങ്ങളെ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാൻ പതിവ് സ്ക്രീനിങ്ങുകൾ സഹായിക്കും.
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഈ വലിയ തോതിലുള്ള സൗജന്യ ഹൃദയ പരിശോധന സംരംഭം ആരംഭിച്ചതിന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിനെ അഭിനന്ദിക്കുകയണെന്ന് കാമ്പയിൻ ഉദ്ഘാനവേളയിൽ ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ ഡോ. മുഹന്ന ബിൻ നാസർ ബിൻ റാഷിദ് അൽ മുസൽഹി പറഞ്ഞു. സമൂഹക്ഷേമത്തിനും പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനുമുള്ള ശക്തമായ പ്രതിബദ്ധതയാണ് ഈ മഹത്തായ കാമ്പയിൻ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെയുള്ള രോഗനിർണയവും സമയബന്ധിതമായ ഇടപെടലും ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിലൂടെ സാധ്യമാകുമെന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ മാനേജിങ് ഡയറക്ടർമാരായ അബ്ദുൽ ലത്തീഫും ഡോ. പി.എ. മുഹമ്മദും പറഞ്ഞു.
ആരോഗ്യകരമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഈ അവസരം പൂർണമായും പ്രയോജനപ്പെടുത്താമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
ഹൃദ്രോഗങ്ങളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, നേരത്തെയുള്ള കണ്ടെത്തൽ എല്ലാവർക്കും ലഭ്യമാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ ഫിറാസത്ത് ഹസ്സനും മൊയ്തീൻ ബിലാലും പറഞ്ഞു.
ഈ കാമ്പയിനിലൂടെ, വ്യക്തികളെ അവരുടെ ഹൃദയാരോഗ്യത്തിനായി മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഓരോ ഹൃദയമിടിപ്പും പ്രധാനമാണെന്ന സന്ദേശം പ്രചരിപ്പിക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഇരുവരും പറഞ്ഞു. കാമ്പയിൻ കാലയളവിൽ പ്രത്യേക നിരക്കിൽ 10 ദിവസത്തെ ഹൃദയ പരിശോധനയും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.