??. ???????? ????????? ????-???? ????????? ????????? ???????????????

ഡോ. ഗീവർഗീസ് യോഹന്നാന് ഇൻഡോ^അറബ് ലീഡേഴ്‌സ് പുരസ്കാരം

മസ്കത്ത്: ഒമാനിലെ സംരംഭകനും കേരളത്തിലെ നിരവധി വിദ്യാഭാസ സ്​ഥാപനങ്ങളുടെ സാരഥിയുമായ ഡോ. ഗീവർഗീസ് യോഹന്നാന് ഇൻ ഡോ^അറബ് ലീഡേഴ്‌സ് പുരസ്കാരം. ഗൾഫിലും ഇന്ത്യയിലുമായി വിദ്യാഭ്യാസ, വാണിജ്യ മേഖലയിൽ നൽകിയ മികച്ച സംഭാവനകൾ പരിഗണി ച്ചാണ് വേൾഡ് വൈഡ് അച്ചീവേഴ്സ് ന്യൂഡൽഹിയുടെ ഇൻഡോ^അറബ് വേൾഡ് എജുക്കേഷൻ ആൻഡ്​​ ബിസിനസ്​ ലീഡേഴ്‌സ് പുരസ്കാരത്തിന് അർഹനായത്. കേന്ദ്ര ഷിപ്പിങ്​ മന്ത്രി മൻസൂഖ് എൽ. മണ്ഡാവിയ, കേന്ദ്ര ഉരുക്ക് വകുപ്പ് മന്ത്രി ഭഗൻസിങ് കുലസ്തെ എന്നിവരുടെ സാന്നിധ്യത്തിൽ ദുബൈ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്.

കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി ഒമാനിലുള്ള ഡോ. ഗീവർഗീസ് പ്രമുഖ നിർമാണ കമ്പനിയായ നദാൻ ട്രേഡിങ്​ ആൻഡ്​​ കോൺട്രാക്ടിങ്​ കമ്പനി മാനേജിങ്​ ഡയറക്ടറും കേരളത്തിലെ എം.ജി.എം ഗ്രൂപ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമാണ്‌.

ഗ്രൂപ്പിന്​ കീഴിൽ കേരളത്തിൽ വിവിധയിടങ്ങളിലായി 23ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. എം.ജി.എം ചാരിറ്റബിൾ ട്രസ്​റ്റി​​െൻറ സ്ഥാപക ചെയർമാനും യോഹാൻ ഫിലിംസി​​െൻറ സാരഥിയുമാണ് ഡോ. ഗീവർഗീസ് യോഹന്നാൻ.

Tags:    
News Summary - award-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.