മസ്കത്ത്: വികസന പദ്ധതികളുടെ ഭാഗമായി ഒമാൻ അവന്യൂസ് മാളിൽ മൾട്ടിെപ്ലക്സ് സ്ഥാപിക്കുന്നു. ലോകത്തിലെ നാലാമത്തെ തിയറ്റർ ശൃംഖലയായ സിനിപോളിസുമായി ചേർന്നാണ് തിയറ്റർ ഒരുക്കുക. സിനിപോളിസിെൻറ ഒമാനിലെ ആദ്യ സംരംഭമാണിത്. 76.90 ലക്ഷം റിയാൽ ചെലവിട്ട് സ്ഥാപിക്കുന്ന തിയറ്റർ സമുച്ചയത്തിൽ 15 സ്ക്രീനുകളാണ് ഉണ്ടാവുക. വി.െഎ.പി ലോഞ്ച് അടക്കം 1500 സീറ്റുകളാണ് ഉണ്ടാവുക. രണ്ടാംഘട്ട വികസന പദ്ധതികളുടെ ഭാഗമായി നിർമിക്കുന്ന തിയറ്റർ ഇൗ വർഷം അവസാനത്തോടെ തുറന്നുകൊടുക്കുമെന്ന് അവന്യൂസ് മാൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാലുഘട്ടങ്ങളിലായാണ് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുക. ടോയ്ലറ്റുകളുടെയും പൊതു ഏരിയകളുടെയും വികസനം, ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണം തുടങ്ങിയവ അടങ്ങിയ ആദ്യഘട്ട വികസനം പൂർത്തീകരിച്ചിട്ടുണ്ട്. മാളിലേക്ക് ബസ് സർവിസ് ആരംഭിക്കാൻ മുവാസലാത്തുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. മാൾ പരിസരത്ത് ബസ്സ്റ്റേഷൻ നിർമിക്കാനും പദ്ധതിയുണ്ട്.
മൾട്ടിപ്ലക്സിന് ഒപ്പം കൂടുതൽ വിനോദ ഉപാധികൾ, റീെട്ടയിൽ ഷോപ്പുകൾ, പുതിയ ബ്രാൻറുകളുടെ അവതരണം എന്നിവ അടങ്ങിയ രണ്ടാംഘട്ടം അടുത്ത വർഷത്തോടെ പൂർത്തീകരിക്കും. 2018 പകുതി മുതൽ 2021 വരെ നീളുന്ന മൂന്നാംഘട്ടത്തിൽ കൂടുതൽ ആങ്കർ സ്റ്റോറുകൾ ഉൾപ്പെടുത്തി മാൾ വിപുലീകരിക്കും.
വിവിധോദ്ദേശ്യ പദ്ധതികൾ ഉൾപ്പെടുത്തിയുള്ള നാലാംഘട്ട വികസനം 2022ൽ പൂർത്തീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.