ലോകത്തിലെ ഏറ്റവും വലിയ  സെബാസിക് ആസിഡ് പ്ളാന്‍റ് ദുകമില്‍

മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ സെബാസിക് ആസിഡ് നിര്‍മാണ പ്ളാന്‍റിന് ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ അടുത്ത ബുധനാഴ്ച തറക്കല്ലിടും. ദുകം സ്പെഷല്‍ ഇക്കണോമിക് സോണ്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ യാഹ്യാ ബിന്‍ സൈദ് അല്‍ ജാബ്രിയുടെ രക്ഷാകര്‍തൃത്വത്തിലായിരിക്കും തറക്കല്ലിടല്‍ ചടങ്ങ്. നാലുലക്ഷം സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലായിരിക്കും പ്ളാന്‍റ് നിര്‍മിക്കുക. 24 ദശലക്ഷം റിയാലായിരിക്കും ഇതിന്‍െറ അടങ്കല്‍ ചെലവ്. മിഡലീസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യ കമ്പനിയാണ് ദുകമിലേത്. ആവണക്കെണ്ണയില്‍നിന്ന് ഉല്‍പാദിപ്പിക്കുന്ന സെബാസിക് ആസിഡ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലും പ്ളാസ്റ്റിക്സ്, കെമിക്കല്‍ വ്യവസായ മേഖലയിലും ഉപയോഗിക്കാറുണ്ട്. 
ഒമാനിലും ധാരാളമായി ലഭിക്കുന്നതാണ് ആവണക്കെണ്ണ. ഇതോടൊപ്പം ഗുജറാത്തില്‍നിന്ന് ഇത് ഇറക്കുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്ട്. പ്രാദേശിക, വിദേശ നിക്ഷേപകരില്‍നിന്ന് ദുകമിലെ പദ്ധതികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രത്യേക സാമ്പത്തിക മേഖലാ അധികൃതര്‍ അറിയിച്ചു. 
രാജ്യത്തിന്‍െറ സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിക്ക് ദുകം പ്രത്യേക സാമ്പത്തിക മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ശ്രദ്ധേയ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Tags:    
News Summary - Asid Plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.