Posted On
date_range Updated On
date_range ഏഷ്യ കപ്പ് വനിത ഹോക്കി: ഇന്ത്യ സെമിയിൽ
മസ്കത്ത്: ഏഷ്യ കപ്പ് വനിത ഹോക്കി ടൂര്‍ണമെന്‍റിൽ ഇന്ത്യ സെമിയിൽ കടന്നു. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തില്‍ സിംഗപ്പൂരിനെ ഒന്നിനെതിരെ ഒമ്പത് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യമാരായ ഇന്ത്യ തകർത്തത്. ഇതോടെ ലോകകപ്പിനുള്ള യോഗ്യതയും ഇന്ത്യ നേടി. ഏഷ്യാ കപ്പിലെ നാല് സെമി ഫൈനലിസ്റ്റുകള്‍ക്കും ലോകകപ്പ് ടിക്കറ്റ് ലഭിക്കും. കോവിഡ് നിയന്ത്രണത്തെ തുടർന്ന് ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിൽ നടന്ന മത്സരത്തിൽ പൂർണമായും ഇന്ത്യക്കായിരുന്നു ആധിപത്യം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് മലേഷ്യയെ തകർത്തിരുന്നു. എന്നാൽ, രണ്ടാം മത്സരത്തിൽ ജപ്പാനോട് പരാജയപ്പെട്ടു. ജനുവരി 28നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.