‘പെരുന്നാളിനായി മാർച്ച് ശമ്പളം നേരത്തെ നൽകണം’

മസ്കത്ത്: ഈദ് അൽ ഫിത്വർ ആഘോഷത്തെ മുൻനിർത്തി മാർച്ച് മാസത്തിലെ തൊഴിലാളികളുടെ ശമ്പളം മാർച്ച് 18 നകം നിർബന്ധമായും വിതരണം ചെയ്യണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.

ഒമാൻ തൊഴിൽ നിയമവുമായി ബന്ധപ്പട്ട രാജഉത്തരവിലെ 53/2023 പ്രകാരം ഈദുൽ ഫിത്വർ അടുത്തുവരുന്ന സാഹചര്യത്തിലാണ് നിർദേശം. പെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി തൊഴിലാളികൾക്ക് സാമ്പത്തിക സൗകര്യം ഉറപ്പാക്കുന്നതിനായി ശമ്പള വിതരണം വേഗത്തിലാക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - 'March salary should be paid early for the festive season'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.