Posted On
date_range Updated On
date_range അധിക സർവിസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ
മസ്കത്ത്: തിങ്കളാഴ്ച മസ്കത്തിൽനിന്ന് അധിക സർവിസുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ. ലണ്ടൻ ഹീത്രൂ എയപോർട്ട്, മിലാൻ, റോം, ഇസ്തംബൂൾ, ആംസ്റ്റർഡാം, കെയ്റോ, ബാങ്കോക്ക്, ജിദ്ദ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ നടത്തുമെന്ന് കമ്പനി വ്യക്തമാക്കി. മസ്‌കത്തിൽ നിന്ന് സർവീസുകൾ സാധാരണ രീതിയിൽ തുടരുകയാണെന്നും വിമാനത്താവളം സാധാരണ പ്രവർത്തനത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, അമ്മാൻ, ദുബൈ, മനാമ, ദമ്മാം, കുവൈത്ത് സിറ്റി, കോപൻഹേഗൻ, ബാഗ്ദാദ്, ഖസബ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 11 വരെ റദ്ദാക്കിയതായും ഒമാൻ എയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.