വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അറബ് രാജ്യങ്ങളുടെ അംബാസഡർമാരുമായികൂടിക്കാഴ്ച നടത്തിയപ്പോൾ

അറബ് അംബാസഡർമാരുമായി കൂടിക്കാഴ്ച നടത്തി

മസ്കത്ത്: പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അറബ് രാജ്യങ്ങളുടെ അംബാസഡർമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി.

ചർച്ചയിൽ ഒമാന്റെ നിലപാട് വിശദീകരിച്ച മന്ത്രി, സംഘർഷം അവസാനിപ്പിക്കാൻ അറബ് രാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കുകയും ശക്തമായ രാഷ്ട്രീയ- നയതന്ത്ര സമ്മർദം ചെലുത്തുകയും വേണമെന്ന് ആവശ്യപ്പെട്ടു. മേഖലയിൽ സ്ഥിരത ഉറപ്പാക്കാനും അറബ് ലോകത്തിലെ ജനങ്ങളുടെ സുരക്ഷക്കായും അടിയന്തര നടപടികൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അംബാസഡർ അറ്റ് ലാർജ് ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഹിന്ദി, രാഷ്ട്രീയകാര്യങ്ങളുടെ അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ ബിൻ അലി അൽ ഹർതി, വിദേശകാര്യ മന്ത്രാലയത്തിലെ അറബ് വിഭാഗം മേധാവി ശൈഖ് ഫൈസൽ ബിൻ ഉമർ അൽ മർഹൂൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Meeting with Arab ambassadors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.